0%

Chapter Title : അർത്ഥം അഭിരാമം 8 [കബനീനാഥ്]

അഭിരാമിയും അയാളുടെ വാക്കുകളുടെ അമ്പരപ്പിലായിരുന്നു…

" പെണ്ണുങ്ങൾക്കല്ലേ പെണ്ണുങ്ങളുടെ മനസ്സറിയൂ……. "

നെൽസൺ കൂട്ടിച്ചേർത്തു……

" നിങ്ങളുടെ നമ്പർ വേണം…… "

അജയ് പറഞ്ഞു……

അയാൾ ഡോർ തുറന്ന് ഒരു കാർഡ് എടുത്തു അവനു നേരെ നീട്ടി …

" ഞാൻ പോകട്ടെ… നാളെ മറ്റൊരു ഓട്ടമുണ്ട്……."

അയാൾ തിരിഞ്ഞു……

" നാളെയല്ല, ഇന്നുതന്നെ……. "

വാച്ചു നോക്കി അയാൾ തിരുത്തിപ്പറഞ്ഞു..

കാർ അകന്നതും ഗേയ്റ്റിനു മുൻപിൽ ഇരുവരും തനിച്ചായി..

അജയ് ഗേയ്റ്റിന്റെ ഓടാമ്പലെടുത്തു ..

കരിയിലകൾ വീണു കിടക്കുന്ന മുറ്റത്തേക്ക് ഇരുവരും കൈ കോർത്ത് ഗേയ്റ്റ് കടന്നു…

തിരികെ വന്നിരിക്കുന്നു… ….

അഭിരാമിയുടെ മനസ്സിലൂടെ കഴിഞ്ഞ ദിവസങ്ങൾ ഓടിത്തെളിഞ്ഞു……….

*****  *******  ******   *******

കാഞ്ചനയുടെ അരികിൽ നിന്നും വന്ന് രാജീവ് ക്യാബിനിലേക്ക് കയറി…

അവളുടെ ഭീഷണി… ….!

അഭിരാമിയുടെ രക്ഷപ്പെടൽ… !

ഉഷ്ണം വമിക്കുന്ന മനസ്സുമായി അയാൾ ചെയറിലേക്ക് ചാഞ്ഞു……

പുറത്ത് സെക്യൂരിറ്റി നിൽക്കുന്നത് അയാൾ കണ്ടു……

അടുത്ത നിമിഷം ഒരു കാർ കോമ്പൗണ്ടിലേക്ക് ഇരച്ചുകയറി വരുന്നത് രാജീവ് കണ്ടു…….

അഭിരാമിയുടെ കാർ… ….!

അയാളൊന്നു പിടഞ്ഞുണർന്നു ..

കാറിന്റെ ഡോറുകൾ തുറക്കുന്നതും ഇരുവശങ്ങളിലൂടെ അജയ് യും അഭിരാമിയും പുറത്തിറങ്ങുന്നതും അയാൾ കണ്ടു.

സെക്യൂരിറ്റി അവളുടെ മുന്നിൽ വിനയത്തോടെ സംസാരിക്കുന്നു …

ഗ്ലാസ്സ് ക്യാബിനപ്പുറം ഇരുവരും പടികൾ കയറി വരുന്നത് രാജീവ് കണ്ടു…

സ്റ്റാഫുകൾ നൊടിയിടയിൽ തിരിയുന്നതും ചിലർ എഴുന്നേൽക്കുന്നതും കണ്ടു കൊണ്ട് രാജീവ് കസേരയിൽ നിന്ന് എഴുന്നേറ്റു…

അടുത്ത സെക്കന്റിൽ ഗ്ലാസ്സ് ഡോർ നിരങ്ങി മാറി…

തീപിടിച്ച അഭിരാമിയുടെ മുഖം അയാൾക്കു മുന്നിലേക്ക് വന്നു……

പിന്നാലെ  അജയ് യുടെ മുഖം വന്നു..

രാജീവിനെ തന്നെ നോക്കിക്കൊണ്ട് അഭിരാമി മുന്നോട്ട് അടിവെച്ചു……

ക്യാബിനു പുറത്ത് സ്റ്റാഫുകൾ ശ്രദ്ധിക്കുന്നത് രാജീവ് കണ്ടു…

പിന്നിൽ നിന്ന അജയ് നെ അഭിരാമി രാജീവിന്റെ മുന്നിലേക്ക് തള്ളിനിർത്തി…….

" ഒന്ന് തല്ലിനോക്കടാ തന്തയ്ക്കു പിറക്കാത്ത നായേ……..........!"

ഒരു സിംഹിയേപ്പോലെ അവൾ മുരണ്ടു…

അമ്മയുടെ ഭാവമാറ്റം കണ്ട്, അജയ് ഞെട്ടി മുഖമുയർത്തി …

മുഖത്ത് അടി കിട്ടിയാലെന്നവണ്ണം, രാജീവ് ഒരു വശത്തേക്ക് മുഖം

💬 Comments

View all comments