0%

Chapter Title : അർത്ഥം അഭിരാമം 9 [കബനീനാഥ്]

തനിക്കൊരിക്കലും ചെയ്യാൻ പറ്റില്ല , എന്നവന് മനസ്സിലായി…

പിന്നിൽ പാദപതനം അവൻ കേട്ടു…

" നീ ഇവിടെ വന്നിരിക്കുകയാണോ… ? എത്ര തവണയായി നിന്റെ ഫോൺ അടിക്കുന്നു … "

പിന്നാലെ ചെറിയ ചിരിയോടെ ശബ്ദം വന്നു..

അവന്റെ മുന്നിലേക്ക് വന്നു കൊണ്ട് അവൾ അവനു നേരെ ഫോൺ നീട്ടി..

നൈറ്റിയായിരുന്നു അവൾ ധരിച്ചിരുന്നത്.

അജയ് കൈ നീട്ടി ഫോൺ വാങ്ങി …

ക്ലീറ്റസ് ആയിരുന്നു..

അവനെ അങ്ങോട്ടു വിളിച്ചപ്പോൾ ഫോൺ എടുത്തിരുന്നില്ല..

കോൾ ചെയ്തിട്ട് അവൻ ഫോൺ സ്പീക്കറിലിട്ടു…

ഊഞ്ഞാലിൽ ചാരി അഭിരാമി അവനരികെ നിന്നു…

" നിങ്ങൾ വീട്ടിലെത്തിയോ… ?"

പരിഭ്രാന്തി നിറഞ്ഞ ക്ലീറ്റസിന്റെ സ്വരം ഇരുവരും കേട്ടു..

" രാവിലെ എത്തി … "

അജയ് മറുപടി പറഞ്ഞു.

" എന്നതാണ് പ്രശ്നം…… ?"

"അതൊക്കെ ഞാൻ വന്നിട്ടു പറയാമെടാ… "

അജയ് അതു പറഞ്ഞപ്പോൾ അഭിരാമി അവനെ നോക്കി …

ആ നോട്ടം അജയ് കണ്ടു ..

"മുനിച്ചാമി കാര്യങ്ങളൊക്കെ പറഞ്ഞു, രണ്ടു മൂന്നു ദിവസം നിങ്ങൾ മിസ്സിംഗായിരുന്നുവെന്ന് …… എവിടെപ്പോയി… ?"

"അതൊക്കെ ഞാൻ വിശദമായി പറയാമെടാ.."

അജയ് അത്ര താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു……

അവൻ ഫോൺ കട്ടാക്കിയതും അഭിരാമി പിൻ തിരിഞ്ഞു…

നിശബ്ദം, അവൾ പടികളിറങ്ങുന്നത് അവൻ ഊഞ്ഞാലിലിരുന്നു കണ്ടു …

പത്തു മിനിറ്റു കഴിഞ്ഞ്, അവൻ താഴേക്കിറങ്ങി ചെല്ലുമ്പോൾ ഹാളിലെ കോർണറിൽ , വസ്ത്രങ്ങൾ അയൺ ചെയ്യുന്ന അമ്മയെ കണ്ടു……

ഫോൺ ടേബിളിലേക്ക് വെച്ചിട്ട് അവൻ അവളുടെ അടുത്തേക്ക് ചെന്നു……

തന്റെ വസ്ത്രങ്ങളാണ് അയൺ ചെയ്യുന്നത്…

ഒരു ജോഡി വസ്ത്രങ്ങൾ, അയൺ ചെയ്തു മടക്കി വെച്ചിട്ടുണ്ട്…

"എന്താ ഒരു വീർപ്പിക്കൽ… ….? "

അവൻ മുഖം വീർപ്പിച്ചു കൊണ്ട് അവളോട് ചോദിച്ചു……

അവളതു ശ്രദ്ധിക്കാതെ ജോലി തുടർന്നു …

" കാര്യം പറയമ്മാ… …. "

അവളതിനും മിണ്ടിയില്ല …

അജയ് സ്വിച്ച് ഓഫ് ചെയ്തു.

അവളവനെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് , കൈയ്യെത്തിച്ച് സ്വിച്ച് ഓൺ ചെയ്തു ജോലി തുടർന്നു..

അവൻ വീണ്ടും സ്വിച്ച് ഓഫ് ചെയ്തു..

💬 Comments

View all comments