0%

Chapter Title : അശ്വതി എന്റെ ഭാര്യ [Train Journey 1] [Subin]

Author : Subinnair Read All Parts 18.5K

സെബാസ്റ്റ്യൻ അവനെ ആശ്വസിപ്പിച്ചു..

അയാളുടെ ആ ആശ്വാസവാക്കു കേട്ട് ഗോപു മെല്ലെ ട്രെയിനിനു പുറത്തിറങ്ങി.. അപ്പോഴേക്ക് ട്രെയിൻ നീങ്ങി തുടങ്ങി..

അൽപ നേരത്തെ നിശബ്ദത.. കൈയിലിരിക്കുന്ന മൊബൈൽ ഫോണിൽ ചുരണ്ടി അയാൾ ഇരിക്കുന്നു.. കണ്ണാടി ഇറങ്ങി മൂക്കിൽ വന്നിരിക്കുന്നു ..

അശ്വതി മനസിലെ വിഷമം മാറ്റാൻ അയാളോട് അല്പം കുശലം പറയാണെന്ന പോലെ അയാളെ നോക്കി.. നടൻ അലെൻസിർ പോലെ തന്നെയാ..

"ന്താ മോളെ വിഷമമൊക്കെ മാറിയോ?" ഫോണിൽ നിന്ന് കണ്ണെടുത്തയാൾ അവളെ നോക്കി പല്ലിളിച്ചു പുഞ്ചിരിച്ചു..

അയാൾ ഫോൺ ഷർട്ടിന്റെ പോക്കറ്റിലിട്ടു.. "മോളെ കൊച്ചൻ ഉറങ്ങിയല്ലോ.. ഇങ്ങ് താ ഞാൻ കിടത്താം.."

"അയ്യോ വേണ്ട അങ്കിൾ" അവൾ സ്നേഹത്തോടെ എതിർത്തു..

"ഇങ്ങ് താ പെണ്ണേ, നീ അവിടെ നേരെ കാലും നീട്ടി ഇരുന്നോ.. അല്ലെങ്കി കൊച്ചിന്റെ കാല് കടയും.. പെറ്റിട്ട് കുറച്ചല്ലേ ആയുള്ളൂ" അയാൾ തിരികെ കുറച്ച് അധികാരത്തോടെ സ്നേഹത്തിൽ ശകാരിച്ചു..

ആ ശകാരത്തിൽ അവൾ അല്പം പരിഭ്രമിച്ചു.. മോനെ അയാൾക്ക്‌ കൊടുത്തു.. അയാൾ മെല്ലെ അവനെ തോളിലിട്ട് എണിറ്റു.. മുകളിലെ ബർത്തിൽ അയാൾ കിടക്കാൻ വിരിച്ച ബ്ലാങ്കറ്റിൽ അവനെ കിടത്തി..

"അയ്യോ അങ്കിളേ മോനെ ഇടെ കിടത്താം.. അത് അങ്കിളിന് കിടക്കാൻ വിരിച്ച വിരി അല്ലേ"

തീക്ഷണമായ മദ്യത്തിന്റെ ഗന്ധം അവിടെ നിറഞ്ഞു.. മോനെ ബർത്തിൽ കിടത്തി അയാൾ തിരികെ സീറ്റിൽ ഇരുന്നു..

"ഓഹ്ഹ് അതിനെന്നാ.. കൊച്ചവിടെ സുഖമായി കിടന്നോട്ടെ.."

മദ്യത്തിന്റ മണം അശ്വതിയെ അല്പം അലോസരപ്പെടുത്തുന്നെന്ന് അയാൾക്ക്‌ മനസിലായി..

"അയ്യോ മോളെ അങ്കിൾ ലേശം കുടിച്ചിട്ടൊണ്ട് കേട്ടോ.. അല്ലെങ്കി ഉറക്കം വരികേല..അതാ.. മോക്ക്

💬 Comments

View all comments