0%

Chapter Title : ?അശ്വതിയുടെ കളിവീട്? 2 [അജിത് കൃഷ്ണ]

അവിടെ നിന്ന് പോയപ്പോൾ എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു. എന്നാൽ ഇവിടെ തന്നെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ മനസ്സിൽ ഒരു ആശ്വാസം..

സജീഷ് :എനിക്ക് ഈ നാട്ടിൽ നിൽക്കാൻ ബുദ്ധിമുട്ട് ആണ് അജി പക്ഷേ തത്കാലം എനിക്ക് കുറച്ചു നാൾ ഇവിടെ പിടിച്ചു നിൽക്കണമ്.

അജി :ഉം..

ഹാജിയാർ :അതെ സജി ഞാൻ അവനോട് ആ കാര്യം പറയുക ആയിരുന്നു. അവന്റെ പ്രശ്നങ്ങൾ ഒരിക്കലും ഇവിടെ നിന്ന് പോയാലും മാറില്ല. തത്കാലം ഇവിടെ നിൽക്കട്ടെ.

അജി ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു.. "കള്ള കിളവൻ അപ്പോൾ ഇയാൾ ആണ് ഇതിനെല്ലാം കാരണം "

അജി :അതെ തത്കാലം ഇവൻ ഇവിടെ നിന്ന് പോകേണ്ട എന്ന് തന്നെ ആണ് എന്റെയും അഭിപ്രായം.

ഹാജിയാർ :എന്തായാലും നിങ്ങൾ ഒരുമിച്ചു ഇവിടെ ഉണ്ടെങ്കിൽ കടയിലും അതൊരു മെച്ചം ആകും.

അജി :അതെ...

ഹാജിയാർ : അജി തത്കാലം സജി ഇവിടെ തന്നെ കിടക്കാൻ പറഞ്ഞു എന്താ അജിയുടെ അഭിപ്രായം.

അജി ഒന്ന് ആലോചിച്ചു പെട്ടന്ന് അവന്റെ മനസ്സിൽ എന്തോ തോന്നി അവൻ പെട്ടന്ന് പറഞ്ഞു.

അജി :അതെന്താ ഹാജിയരെ അങ്ങനെ പറയുന്നത്. അവൻ എന്റെ ചങ്ങായി അല്ലെ. എനിക്ക് കിടക്കാൻ വീടും കഴിക്കാൻ ആഹാരവും തന്നത് അവൻ അല്ലേ. അപ്പോൾ അവൻ ആ വീട്ടിൽ കിടക്കുന്നത് കൊണ്ട് എനിക്ക് ഒരു കുഴപ്പവുമില്ല.

ഹാജിയാർ :അജി ശെരിക്കും നിന്റെ ഈ നല്ല മനസ്സിന് മുൻപിൽ ഞാൻ എന്താ പറയുക.

അജി :അതിനൊക്കെ എന്താ ഒരു നന്ദി പറച്ചിൽ. അവൻ എന്റെ സുഹൃത് അല്ലേ.

സജീഷ് :എനിക്ക് അങ്ങോട്ട്‌ വരാൻ പറ്റില്ല അജി അത് ശെരി ആകില്ല. എന്റെ സാന്നിധ്യം അവൾക്ക് ചിലപ്പോൾ സഹിക്കാൻ പറ്റില്ല.

ഹാജിയാർ :ഒരിക്കലും ഇല്ല ഇതെല്ലാം നിന്റെ തോന്നൽ മാത്രം ആണ് സജീഷ്. നീ എന്തായാലും ഇന്ന് ജോലി കഴിഞ്ഞു അങ്ങോട്ട്‌ തന്നെ പൊക്കോ...

അജി :അതെ നീ വാ ചങ്ങായി...എന്നേ ആ വീട്ടിലേക്ക് കൊണ്ട് വന്നത് നീയല്ലേ അത് പോലെ നിന്നെ ഞാൻ ആ വീട്ടിലേക്ക് തിരികെ വിളിക്കുന്നു.

അവന്റെ ആ നല്ല മനസ്സ് കണ്ടു ഹാജിയാരുടെ കണ്ണ് നിറഞ്ഞു പോയി. സത്യത്തിൽ അജിയുടെ മനസ്സിൽ അങ്ങനെ ഒരു സെന്റിമെൻസ് ഇല്ലെന്ന് അവർക്ക് അറിയില്ലല്ലോ. അവൻ ചിലതൊക്കെ മനസ്സിൽ കരുതി ആണ് സജീഷിനെ വീട്ടിലേക്ക് ക്ഷണിക്കുന്നത്. തിരിച്ചു അവനെ കൊണ്ട് വീട്ടിലേക്ക് ചെല്ലുമ്പോൾ

💬 Comments

View all comments