0%

Chapter Title : ?അശ്വതിയുടെ കളിവീട്? 2 [അജിത് കൃഷ്ണ]

അവരുടെ വരവ് പ്രതീക്ഷിക്കാതെ ആണ് അശ്വതി വീട്ടിൽ ഇരിക്കുന്നത്. അവർ അങ്ങോട്ട്‌ ചെല്ലുമ്പോൾ അശ്വതി വീടിന്റെ ഉള്ളിൽ ആണ്. അജി മെല്ലെ ശബ്ദം ഉയർത്തി വിളിച്ചു.

അജി :അശ്വതി....

അശ്വതി അകത്തു നിന്ന് ഉറക്കെ വിളി കേട്ടു...

അശ്വതി :എന്താ ഏട്ടാ വന്നോ....! ദേ വരുന്നു.

തന്റെ മാലാഖയെ നോക്കി തന്നെ സജീഷിന്റെ കണ്ണുകൾ പടിവാതിലിൽ തറഞ്ഞു നിന്നു. പെട്ടന്ന് കൈയിൽ ഒരു തവിയുമായി അവൾ പുറത്തേക്ക് വന്നു. അവളെതോ കറി വെക്കുക ആയിരുന്നു.പെട്ടന്ന് വിളി കേട്ടപ്പോൾ അ പാടെ എഴുന്നേറ്റു പോരുന്നു. പെട്ടന്ന് സജീഷിനെ കണ്ടപ്പോൾ അവൾ ഓടി വന്ന വേഗത കുറഞ്ഞു. അവളുടെ മുഖത്ത് കണ്ടിരുന്ന ചിരി പെട്ടന്ന് മാഞ്ഞു പോയി. അവളുടെ മുഖം വാടി.

അജി :നീ എന്താ ഇങ്ങനെ നോക്കി നിൽക്കുന്നത്. ഒരു കസേര എടുത്തു പുറത്തേക്ക് ഇട്...

അശ്വതി പെട്ടന്ന് ഉടുത്തിരുന്ന സാരിയുടെ തലപ്പ് അറിയിലേക്ക് കുത്തി കൊണ്ട് കസേര എടുത്തു ഇമ്മറത്തേക്ക് ഇട്ടു.

അജി :തത്കാലം ഇവൻ നമ്മുടെ കൂടെ നിൽക്കട്ടെ. അല്ലെങ്കിൽ ഒറ്റയ്ക്ക് ആയി പോയി എന്നൊരു സങ്കടം വരും..

അശ്വതി :ഉം....

സജീഷിന്റെ കണ്ണുകൾ ഇടവിട്ട് ഇടവിട്ട് അശ്വതിയുടെ മുഖത്തേക്ക് തന്നെ നോക്കുന്നുണ്ടായിരുന്നു. എന്തൊരു അവസ്ഥ ആണ് തന്റെ സ്വന്തം ഭാര്യ ആയിരുന്ന അവൾ ഇപ്പോൾ തന്റെ കൂട്ടുകാരന്റെ ഭാര്യ ആയിരിക്കുന്നു. തനിക്കു പൂർണ്ണമായും സ്വാതന്ത്ര്യം ഉണ്ടായിരുന്ന തന്റെ വീട് ഇപ്പോൾ താൻ ഒരു അതിഥി മാത്രം. അവന്റെ കണ്ണുകൾ നിറഞ്ഞു. പെട്ടന്ന് അകത്തു മുറിയിൽ കുഞ്ഞു കരയുന്നത് കണ്ടപ്പോൾ അശ്വതി അങ്ങോട്ടേക്ക് പോയി. തന്റെ കുഞ്ഞിനെ പ്രസവിച്ചു മുല ഊട്ടേണ്ടവൾ ഇപ്പോൾ കൂട്ടുകാരന്റെ കുഞ്ഞിനെ പ്രസവിച്ചു പാലുട്ടുന്നു. അവന്റെ മനസ്സിൽ വല്ലാത്ത വിങ്ങൽ ഉണ്ടായി. ഒരിക്കലും തനിക്കു ഇനി ആ പഴയ ലോകം തിരിച്ചു കിട്ടില്ല എന്ന് അവനു അറിയാമായിരുന്നു എന്നാലും അവളെ ഒന്ന് കണ്ടിരിക്കാം എന്നുള്ള ചിന്തയിൽ ആണ് സജീഷ് അവിടേക്ക് വന്നത് തന്നെ. അവൾ കുഞ്ഞിന് പാല് കൊടുക്കാൻ പോയപ്പോൾ അജി സംസാരിക്കാൻ തുടങ്ങി.

അജി :എന്നാൽ പിന്നെ നമുക്ക് ഒന്ന് കുളിച്ചു വരാം. കടയിലെ അരിച്ചാക്കിന്റെ ഇടയിൽ നിന്നത് അല്ലെ മൊത്തോം പൊടി ആണ്.

സജീഷ് :ഉം..

അവനിപ്പോൾ ആ വീട്ടിൽ ഒരു സ്വാതന്ത്ര്യം ഇല്ലെന്ന് അവനു തന്നെ തോന്നി തുടങ്ങി. താൻ കണ്ടിരുന്ന ഒരു സ്വപ്‌നങ്ങൾ എല്ലാം വെള്ളത്തിൽ വരച്ച വര മാത്രം

💬 Comments

View all comments