Chapter Title : അശ്വതിയുടെ കഥ 2
അശ്വതിയുടെ കഥ 2
Aswathiyude Kadha 2 Author:Smitha അശ്വതിയുടെ കഥ PREVIOUS
ഡിസംബര്‍ മാസം ഒന്നാം തീയതി വൈകുന്നേരം, അവസാനത്തെ പേഷ്യന്‍റ്റും പോയിക്കഴിഞ്ഞ് ഡോക്റ്റര്‍ നന്ദകുമാര്‍ അശ്വതിയോട് പറഞ്ഞു, "തിരക്കുണ്ടോ, ഒരു പത്തു മിനിറ്റ് കഴിഞ്ഞ് പോയാല്‍പ്പോരെ?"
"ശരി, സാര്‍," അവള്‍ പറഞ്ഞു.
അയാള്‍ അകത്തേക്ക് കയറി രണ്ടുമിനിട്ടിനുള്ളില്‍ ഒരു വെളുത്ത കവറുമായി ഇറങ്ങിവന്നു. അശ്വതി പുഞ്ചിരിച്ചു. അവസാനമായി, പഠിച്ച തൊഴില്‍ ചെയ്ത് ശമ്പളം വാങ്ങിയത് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ലേയ്ക്ക് ഷോറില്‍. പിന്നെ ഇന്നാണ് ആദ്യം. അപ്പോള്‍ അല്‍പ്പമൊക്കെ അഭിമാനിക്കുന്നതില്‍ തെറ്റൊന്നുമില്ല. വെറും ഏഴായിരം രൂപ മാത്രമാണെങ്കിലും.
"ഇരിക്ക് അശ്വതി."
അവള്‍ മടിച്ച് അയാള്‍ക്കഭിമുഖമായി ഇരുന്നു. പിന്നെ കവര്‍ അവള്‍ക്ക് നേരെ നീട്ടി. അവള്‍ അത് വാങ്ങി നന്ദിയോടെ പുഞ്ചിരിച്ചു. "തുറന്നു നോക്കൂ," അയാള്‍ പറഞ്ഞു.
"വേണ്ട സാര്‍."
"കള്ളനോട്ടോ പഴയ ആയിരത്തിന്‍റെയോ അഞ്ഞൂറിന്‍റെയോ നോട്ടുകള്‍ ഒന്നുമല്ല എന്നെങ്കിലും ഉറപ്പു വരുത്തൂ."
അശ്വതി ചിരിച്ചു. "എന്തായാലും സാര്‍ തരുന്നതല്ലേ."
അയാളും ചിരിച്ചു. ഒരു മാസമായി ഡോക്റ്റര്‍ നന്ദകുമാറിന്‍റെ സഞ്ജീവനി ക്ലിനിക്കില്‍ താന്‍ ജോലി ചെയ്യുന്നു. പക്ഷെ ഇന്നാണ് ഈ മനുഷ്യന്‍ ചിരിച്ചു കാണുന്നത്. ശരിക്കും മമ്മുട്ടിയെപ്പോലെയിരിക്കുന്നു. പ്രായം ഒരു മുപ്പത്തഞ്ച് കഷ്ട്ടിച്ചുകാണണം. എന്താ ഇത്ര ആകര്‍ഷണീയനായിട്ടും ഇയാള്‍ വീണ്ടും വിവാഹം കഴിക്കാതിരിക്കുന്നത്?
"അശ്വതിയുടെ മകന്‍ എന്തിനാ പഠിക്കുന്നെ?" അയാളുടെ ചോദ്യം അവളെയുണര്‍ത്തി.
"എഞ്ചിനീയറിങ്ങ്. ഫസ്റ്റ് സെമസ്റ്ററാ," ആദ്യമായി മുതിര്‍ന്ന ഒരു മകന്‍റെ അമ്മയാണ് എന്ന് പറയുന്നതില്‍ അവള്‍ക്ക് നാണം തോന്നി.
"ങേ? എഞ്ചിനീയറിംഗ്?" അയാള്‍ കണ്ണുകള്‍ മിഴിച്ചു. "അത്രേം മുതിര്‍ന്ന കുട്ടിയുടെ അമ്മയാണോ അശ്വതി?"
💬 Comments
View all comments