0%

Chapter Title : അശ്വതിയുടെ കഥ 2

Author : സ്മിത Read All Parts 3.9K

ഈ പുഞ്ചിരിയായിരുന്നു. ഈ രൂപമാണ് തന്‍റെ സ്വപ്നങ്ങളിലേക്ക് മഞ്ഞുതുള്ളിപോലെ പെയ്തിറങ്ങി വന്നത്. രവിയേട്ടന്‍റെ ആലോചന വന്നപ്പോള്‍ താന്‍ ശക്തിയുത്തം എതിര്‍ത്തത് ആ രാജകുമാരന്‍റെ മുഖം ചോരയില്‍ തീ പോലെ പടര്‍ന്നത് കൊണ്ടാണ്. പിന്നീട് രവിയേട്ടന്‍റെ സ്നേഹം തന്‍റെ ജീവിതത്തിന് ആഹ്ലാദം നല്‍കിയെങ്കിലും കുറെ കാലം ആ രാജകുമാരന്‍ തന്നെ അസ്വസ്ഥമാക്കിയുരുന്നു.

"അശ്വതി," ഡോക്റ്റര്‍ നന്ദകുമാറിന്‍റെ ശബ്ദം അവള്‍ കേട്ടു. അവള്‍ ഞെട്ടിത്തരിച്ചു നോക്കി.

"ഇവിടെങ്ങുമല്ലേ? എന്താ ഒരാലോചന?"

അവളുടെ മുഖത്തേക്ക് വീണ്ടും ലജ്ജയരിച്ചിറങ്ങി.

"ഇങ്ങനെ നാണിക്കുമ്പോള്‍ എന്ത് സുന്ദരിയാണ്, എന്‍റെ നേഴ്സ്."

പറഞ്ഞുകഴിഞ്ഞാണ് വേണ്ടിയിരുന്നില്ല എന്ന് നന്ദകുമാറിന് തോന്നിയത്. അങ്ങനെ പറയണമെന്ന് വിചാരിച്ചതല്ല. പക്ഷെ ആ നീള്‍മിഴികളിലെ വജ്രസൌന്ദര്യം, ആ പവിഴാധരങ്ങളിലെ അഭൌമ ഭംഗി, ഷിഫോണ്‍ സാരിക്കടിയില്‍ ഉയര്‍ന്ന് താഴുന്ന വലിയ മാറിടം...അതൊക്കെ കണ്ടപ്പോള്‍ മനസ്സില്‍  നിറഞ്ഞു കവിഞ്ഞത് അക്ഷരങ്ങളായി പുറത്ത് വന്നു.

"അശ്വതി, ഞാന്‍..." അവള്‍ മുഖം താഴ്ത്തിയിരിക്കുന്നത് കണ്ടപ്പോള്‍ അയാള്‍ ഒന്ന് സംഭ്രമിച്ചു. അവള്‍ പതിയെ എഴുന്നേറ്റു. പതിയെ പുറത്തേക്ക് നടന്നു.

"അശ്വതി," ഡോക്റ്റര്‍ നന്ദകുമാര്‍ വീണ്ടും വിളിച്ചു. അവള്‍ വിളികേള്‍ക്കാതെ നടന്നു ഗെയ്റ്റിന്‍റെ സമീപമെത്തി. അയാള്‍ വാതില്‍ക്കലേക്ക് ചെന്ന് അവളുടെ പോക്ക് നോക്കി നിന്നു. ഗേറ്റിന് വെളിയിലെത്തിയപ്പോള്‍ അവളുടെ വേഗം കുറഞ്ഞു. നന്ദകുമാര്‍ ഉത്ക്കണ്‍ഠയോടെ, ഹൃദയമിടിപ്പോകെ അവളുടെ ചലനങ്ങള്‍ നോക്കി.

അവള്‍ അയാള്‍ നിന്നിടത്തേക്ക്  നോക്കി.

പിന്നെ അയാളെ നോക്കിഹൃദയത്തിന്‍റെ താളം തെറ്റിക്കുന്ന രീതിയില്‍ വശ്യമായി പുഞ്ചിരിച്ചു.

-----------------------------------------------------------------------------------

വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അശ്വതി രവിയെക്കണ്ടില്ല. പത്തുമിനിറ്റ് കഴിഞ്ഞ് അവളുടെ ഫോണ്‍ ശബ്ദിച്ചു. "അച്ചൂ, ഞാനിന്നു വരാന്‍ വൈകും. നീ ഉണ്ടിട്ടു കിടന്നോ."

രവിയുടെ

💬 Comments

View all comments