0%

Chapter Title : അശ്വതിയുടെ കഥ 8

Author : സ്മിത Read All Parts 1.8K

ഭയപ്പെടുത്തുന്ന രണ്ടാമത്തെ പ്രശ്നം രാധികയുടെ വിദ്യാഭ്യാസമാണ്. ഒരു പുരുഷനെ മനസ്സിലേറ്റിക്കഴിഞ്ഞാല്‍ പെണ്ണിന് അവനെ മറക്കാന്‍ പറ്റുമോ? പെണ്ണിന് ഒരിക്കലും ആണിന്‍റെ സ്വഭാവം കിട്ടില്ല. ഇന്നലെ രാത്രി സംഭവിച്ചത് രാധികയുടെ മുഴുവന്‍ മനസ്സിനെയും മാറ്റിക്കളയുമോ? പഠനത്തില്‍ പഴയതുപോലെ ശ്രദ്ധിക്കാന്‍ അവള്‍ക്കാകുമോ? ജീവിതത്തില്‍ ഇക്കാണുന്ന അസ്വാഭാവികതകളൊക്കെ സംഭവിക്കുന്നത് സഞ്ജീവനി ക്ലിനിക്കില്‍ ജോലിയ്ക്ക് പോയതിന് ശേഷമാണ്. അതിനു കാരണമോ ഡോക്ടര്‍ നന്ദകുമാറും. തന്‍റെ കൌമാരകാലത്ത് തന്‍റെ അപക്വപ്രണയത്തിലേ നായകന് ഡോക്റ്ററുടെ മുഖച്ചായയായിരുന്നു എന്ന കണ്ടെത്തലാണ് തന്നെ അയാളിലേക്ക് അടുപ്പിച്ചത്. ഇത്തരം കാര്യങ്ങള്‍ ഈശ്വരന്‍ രവിയേട്ടന്‍റെ മനസ്സിലൂടെ കാണിച്ചുതന്നത് കൊണ്ടാണോ അദ്ദേഹം അവിടെ ജോലിക്ക് പോകുന്നതിനെ ആദ്യം ശക്തമായി വിലക്കിയത്? ഇന്നലെ രാത്രി രാധിക പറഞ്ഞ വാക്കുകള്‍ അവള്‍ ഓര്‍ത്തു. അമ്മയായ താനും മകളായ രാധികയും ഒരുമിച്ച് രഘുവിന്‍റെ കൂടെ കിടക്കാമെന്ന്‍. അസാധ്യം! ഏതൊക്കെ ത്രില്ലിന്‍റെ പേരില്‍ ആണ് അങ്ങനെയൊക്കെ സംഭവിച്ചതെങ്കിലും ഒരു കാര്യം താന്‍ തീര്‍ച്ചപ്പെടുത്തി. രഘുവുമായി ഇനി തനിക്ക് ഒരു തരത്തിലുമുള്ള അനാവശ്യബന്ധങ്ങള്‍ ഉണ്ടാവില്ല. രാധികയോട്‌ പഠനമാല്ലാതെ മറ്റൊന്നിലും ശ്രദ്ധിക്കരുതെന്ന്‍ ആവശ്യപ്പെടണം. അമ്മയാണ് താന്‍. മറക്കരുത് അത്.

***********************************************************

"അശ്വതി," ഇറങ്ങാന്‍ നേരം രവി പറഞ്ഞു. അശ്വതി ചോദ്യരൂപത്തില്‍ അയാളെ നോക്കി. "ഞാന്‍ ഇന്നലെ പറഞ്ഞില്ലേ. ആ റോസിലി ചേടത്തി ഇവിടെ വന്നു കൂട്ടുകെടക്കും. ഇന്നലെ രാഘവന്‍റെ വീട്ടില്‍ നടന്നപോലെയൊക്കെ ഇവിടെ നടന്നാ നീ പേടിച്ച് ചാകും." അയല്‍വാസി രാഘവന്‍റെ വീട്ടില്‍ ഇന്നലെ രാത്രി കള്ളന്‍ കയറുകയും ഷെല്‍ഫ് തുറന്നു പണവും ആഭരണങ്ങളും കവര്‍ന്നുകൊണ്ടു പോകുവാന്‍ ശ്രമിക്കുകയും ചെയ്തു. അതുകണ്ട് രാഘവന്‍ ഭയന്ന്‍ ബോധം കെടുകയല്ലാതെ കള്ളനെ പിടിക്കാനോ ശബ്ദമുണ്ടാക്കി

💬 Comments

View all comments