0%

Chapter Title : അസ്മിന

Author : sid Read All Parts 285

38 ആയി, കൂടാതെ ആരോരും ഇല്ലാത്തവളും ഇതൊക്കെകണ്ടറിഞ്ഞ് ആരെങ്കിലും വന്നാൽ തന്നെ ഏതാണ്ട് 50 വയസ്സിനു മുകളിൽ പ്രായം വരുന്ന വല്ല കിളവന്മാരുമായിരിക്കും, എനിയ്ക്കൊന്നും വയ്യ " വർത്തമാനം പറഞ്ഞ് സമയം പോയതറിഞ്ഞില്ല കഞ്ഞി തയ്യാറായി, ഇത്ത ഡൈനിംങ്ങ് ടേബിളിൽ ഭക്ഷണം വിളമ്പി. " ഇത്ത കഴിക്കുന്നില്ലേ, വാ നമുക്കൊരുമിച്ചിരുന്ന് കഴിക്കാം" ഞാൻ അസ്മിനയെ ക്ഷണിച്ചു "വേണ്ട കണ്ണാ ഞാൻ കഴിച്ചിട്ടാ വന്നത് ഉച്ചയ്ക്ക് വെച്ച ചോറും കറികളും ബാക്കി ഉണ്ടായിരുന്നു ഞാൻ അത് വരുന്ന വഴിക്ക് കഴിച്ചു " ഞാൻ ഭക്ഷണം കഴിച്ചു തീർത്തു ,ഉമ്മറത്തേക്ക് പോയിരുന്നു. അസ്മിന അകത്ത് പാത്രങ്ങൾ കഴുകി വയ്ക്കുന്ന തിരക്കിലായിരുന്നു. ഞാൻ പതിയെ കുളക്കടവിലേക്ക് ഇറങ്ങി ഉമ്മറത്ത് നിന്ന് ആകെ 6 മീറ്റർ അകലെയായിരുന്നു കടവ്.കടവിലിരുന്ന് ഞാൻ കയ്യിലുണ്ടായിരുന്ന ഒരു സിഗരറ്റിന് തീ കൊടുത്തു. നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു , എവിടെയൊ മഴ പെയ്യുന്നുണ്ട് . "ഇത്തരം ശീലങ്ങളൊക്കെ കയ്യിലുണ്ടല്ലേ?" പിന്നിൽ നിന്നും ചോദ്യമുയർന്നു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അസ്മിന "അങ്ങനെയൊന്നുമില്ല ഇത്ത വല്ലപ്പോഴും വെറുതെ ഇരിക്കുമ്പോൾ ... " ഞാനൊരു ചമ്മലോടെ പറഞ്ഞു " ഞാൻ അങ്ങോട്ട് വന്നോട്ടെ " അസ്മിന ചോദിച്ചു ഇതിനെന്തിനാണിത്താ അനുവാദം ചോദിക്കുന്നത് ഇങ്ങോട്ട് വാ " ഞാൻ അവരെ ക്ഷണിച്ചു "അതല്ല ഞാനൊരു അന്യമതക്കാരിയല്ലെ , ചിലപ്പോൾ അങ്ങോട്ടിറങ്ങിയാൽ കുളം അശുദ്ധമായാലോ?" "എന്റെ ഇത്ത നിങ്ങൾ ഇത് ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്, ഇനി നാളെ മുതൽ രാവിലെ കുളി ഇവിടുന്നാക്കിയാൽ മതി , ഒന്നുമില്ലെങ്കിലും ആരെങ്കിലുമൊക്കെ കുളിക്കണ്ടേ അല്ലാതെ പിന്നെന്തിനാണ് ഇത്രയും വലിയൊരു കുളത്തിന്റെ ആവശ്യം''. "എനിയ്ക്കും ആഗ്രഹമുണ്ട് കണ്ണാ എത്രക്കാലമായി ഒന്ന് നീന്തി കുളിച്ചിട്ട് ,എന്നാൽ ആരെങ്കിലും കണ്ടാലോ?" ഇവിടെ എന്റെ സമ്മതമില്ലാതെ ആർക്കും പ്രവേശിക്കാനാവില്ല പറമ്പിനുചുറ്റു രണ്ടര മീറ്റർ ഉയരത്തിലാണ് മതില് കെട്ടിയിരിക്കുന്നത്, പിന്നെ ആകെയുള്ള വഴി പടിപ്പുര മാത്രമാ.അതാണെങ്കിൽ ഞാൻ രാവിലെയേ തുറക്കൂ .പിന്നെ അസ്മിന താത്തയുടെ വീട്ടിൽ നിന്നും ഇങ്ങോട്ട് വരാനുള്ള വഴി മാത്രമല്ലെയുള്ളൂ. ആ വഴിയിലൂടെ താത്തയല്ലാതെ വേറെയാരും വരാനും പോകുന്നില്ല." നേരം ഒൻപത് മണിയായി

💬 Comments

View all comments