Chapter Title : അസുരഗണം 2 [Yadhu]
എന്തു തെറ്റാണ് എന്റെ മോൻ നിങ്ങളോട് ചെയ്തത്
അവർ പൊട്ടിക്കരഞ്ഞു കൊണ്ട് ചോദിച്ചു.
രേണുക : എന്റെ അച്ഛനെ കൊന്നവനെ പിന്നെ ഞാൻ എന്ത് ചെയ്യണം.
അതു കേട്ട ഉടൻ ലക്ഷ്മി അമ്മയ്ക്ക് ദേഷ്യം വരാൻ തുടങ്ങി
ലക്ഷ്മി അമ്മ : ഇനി ഒരു അക്ഷരം മിണ്ടിപ്പോകരുത്. എന്താ പറഞ്ഞത് എന്റെ മകൻ നിന്റെ അച്ഛനെ കൊന്നു എന്നോ. ഇല്ല ഒരിക്കലും അത് സംഭവിക്കില്ല
രേണുക : എന്റെ അച്ഛനെയും കൊന്നതും പോരാതെ വേറെ അഞ്ചുപേരെ കൊന്നില്ലേ അതും പണത്തിനുവേണ്ടി
ലക്ഷ്മി അമ്മ : എന്താ പറഞ്ഞത്. എന്റെ മകൻ പണത്തിനുവേണ്ടി കൊന്നു എന്നോ ഇട്ടു മൂടാൻ ഉള്ള സ്വത്ത് ഉണ്ടായിട്ടും അതൊന്നും വേണ്ട എന്നു പറഞ്ഞ് ഇറങ്ങി പോയവനാണ് അവൻ. നിങ്ങൾക്ക് അവനെ കുറിച്ച് എന്തറിയാം. വർമ്മ ഗ്രൂപ്പ് എന്ന് കേട്ടിട്ടുണ്ടോ . കോടിക്കണക്കിന് രൂപയുടെ ഏക അവകാശി. ഗോകുൽ വർമ്മയുടെയും മീനാക്ഷി വർമ്മയുടെ ഏകമകൻ ആദിത്യ വർമ്മ.
കോകില : അപ്പോൾ നിങ്ങളല്ലേ പറഞ്ഞത് നിങ്ങളുടെ മകനാണ് ആദിത്യവർമ്മ എന്ന്
ലക്ഷ്മി അമ്മ : അതെ എന്റെ മകൻ തന്നെ. ഞാൻ ജന്മം കൊടുക്കാത്ത എന്റെ മകൻ. ഞാൻ അവന്റെ രണ്ടാനമ്മ യാണ്. അവന് 7 വയസ്സുള്ളപ്പോഴായിരുന്നു അവന്റെ അമ്മയുടെ മരണം. അവരുടെ മരണത്തിനു ശേഷം അവൻ തികച്ചും ഒറ്റപ്പെട്ടു ബന്ധുക്കൾ പറയാൻ കുറെ പേരുണ്ടെങ്കിലും അവരെല്ലാം അവനെ സ്നേഹിച്ചിരുന്നില്ല മറിച്ച് ഉപദ്രവിക്കുകയും അവഗണിക്കുകയും ചെയ്തിരുന്നത്. അതിനും ഒരു കാരണമുണ്ട്. ഗോകുൽ വർമ്മ അതായത് ആദിയുടെ അച്ഛൻ. സാക്ഷാൽ അസുരൻ മനുഷ്യത്വം എന്നുള്ളത് അയാളുടെ
💬 Comments
View all comments