Chapter Title : അസുരഗണം 4 [Yadhu]
താൻ ഒരു സ്വപ്നത്തിലേക്ക് വഴുതി വീണു. ഒരു ഇരുട്ടിലൂടെ താൻ ഓടുകയാണ്. തന്റെ വലതു കൈയും വല്ലാത്ത ഒരു ഭാരം തോന്നി. ഇടതുകൈയിൽ ആരോ മുറുകെ പിടിച്ചിട്ടുണ്ട്. ദൂരെ കാണുന്ന ഒരു വെളിച്ചത്തേക്ക് ആണ് ഞാൻ ഓടിയെത്തിയത്. അത് ഒരു ജനാല ആയിരുന്നു . ഞാൻ അതിന്റെ ഉള്ളിലേക്ക് നോക്കൂ. എന്റെ നെഞ്ച് വല്ലാതെ ഭയം ഏറി വരുന്നതുപോലെ. തന്റെ കൺമുമ്പിൽ നാല് തീജ്വാലകൾ കത്തുന്നു. ആ തീജ്വാലയിൽ നിന്നും ആരുടെയൊക്കെയോ നിലവിളി കേൾക്കുന്ന. ആ നിലവിളി നല്ല പരിചയമുള്ള ശബ്ദം . ആ തീ ജ്വാലയ്ക്ക് ചുറ്റും കുറച്ചു ആൾക്കാർ നിൽപ്പുണ്ട് അവർ എന്നെ കണ്ടു. അതിൽ ഒരു വെളുത്ത ഷർട്ടും പാന്റും ധരിച്ച് ഒരു ആൾ എന്നെ കൊല്ലാൻ ചുറ്റുമുള്ള ആൾക്കാരോട് പറയുന്നത് ഞാൻ കേട്ടു. ഞാൻ അവിടെ നിന്നും ഓടി. മനസ്സിലെ ഭയം കാരണം വഴി ഒന്നു ശ്രദ്ധിക്കാതെയാണ് ഞാൻ പോകുന്നത്. ഓടിയെത്തിയത് ഒരു പാലത്തിന്റെ അടിയിൽ ആയിരുന്നു . അവിടെ ഒരു കോൺഗ്രീറ്റ് ഭിത്തിയുടെ മറവിൽ ഒളിഞ്ഞിരുന്നു. കയ്യും കാലും എല്ലാം വല്ലാതെ കുഴയുന്നു. പെട്ടെന്ന് ആരോ എന്റെ തോളിൽ ഒരു കൈ വെച്ചു. പേടിച്ചു ഞാൻ പെട്ടെന്നുതന്നെ തിരിഞ്ഞു ഒരു സ്ത്രീ എന്റെ അടുത്തുണ്ട്. അവരുടെ പുറകിൽ വേറെയും കുറച്ചു സ്ത്രീകൾ. അവരെല്ലാം എന്നെ ഉറ്റു നോക്കുന്നു. പെട്ടെന്ന് ഒരു ശബ്ദം.
അശരീരി : നീ ആശിച്ചതെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു . നിന്റെ ജീവൻ കത്തിയെരിയുന്നു. നീ പിന്നെയും അനാഥൻ ആകുന്നു .
എന്റെ ഉള്ളിൽ നിന്നും അറിയാത്ത ആ നിലവിളി
💬 Comments
View all comments