0%

Chapter Title : അസുരഗണം 4 [Yadhu]

Author : Kambikathakal Read All Parts 203
പറയാൻ സാധിക്കുന്നില്ല.  പെട്ടെന്ന് ആരുടെയോ കാൽപ്പെരുമാറ്റം കേട്ടു. ഞാൻ ആ ഭാഗത്തേക്ക് നോക്കിയപ്പോൾ പ്രവീൺ വരുകയാണ്. അതു പാർവതിയും കണ്ടു അവൾ വേഗം എന്നോട് പറഞ്ഞു.
പാർവതി : ചേട്ടാ ഞാൻ ഈ പറഞ്ഞ കാര്യം ആരോടും പറയരുത്. ബാക്കി കാര്യങ്ങളൊക്കെ പിന്നെ പറയാം. അതും പറഞ്ഞു അവൾ ആ കല്ലിന്റെ മുകളിൽ നിന്നും എഴുന്നേറ്റ്. അപ്പോഴേക്കും പ്രവീൺ ഞങ്ങളുടെ അടുത്തേക്ക് എത്തി. പ്രവീൺ : സോറി ടാ രാവിലെ ഒരു അത്യാവശ്യ കാര്യത്തിന് വേണ്ടി പോയതാ അതാ വൈകിയത് തിരിച്ചു വീട്ടിലേക്ക് വന്നപ്പോഴാണ് ചേച്ചി പറഞ്ഞത് നിങ്ങൾ ഇങ്ങോട്ട് വന്നു എന്ന്. അവൻ അതു പറയുമ്പോൾ പാർവതി വായപൊത്തി ചിരിക്കുകയായിരുന്നു . അവൻ അവളെ ഒന്നു കടിപ്പിച്ചു നോക്കിയതിനുശേഷം എന്നെ നോക്കി ഞാൻ : ആ പാർവ്വതി പറഞ്ഞിരുന്നു നീയൊരു അത്യാവശ്യ കാര്യത്തിന് പോയതാണ് എന്ന് ഞാൻ അവനോട് അങ്ങനെ പറഞ്ഞപ്പോൾ ഒരു സംശയത്തോടെ എന്നെ നോക്കി ഒന്ന് വളിച്ച ചിരി പാസാക്കി. അങ്ങനെ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു. അവന്റെ ആളെക്കുറിച്ച് ഒന്നും ഞാൻ ചോദിച്ചില്ല അവൻ ആയിട്ട് പറയട്ടെ എന്ന് ഞാൻ വിചാരിച്ചു. അങ്ങനെ ഇരുട്ടായി തുടങ്ങിയപ്പോൾ ഞങ്ങൾ പതിയെ വീട്ടിലേക്ക് മടങ്ങി. ഇതിനിടയിൽ ഞാൻ പാർവതിയോട് ഒന്നും സംസാരിച്ചില്ല. അങ്ങനെ വീട്ടിൽ എത്തിയപ്പോൾ ചേച്ചി അവിടെ ഒരു ചെയറിൽ ഇരിക്കുന്നുണ്ടായിരുന്നു. ഒരു ബുക്ക് കയ്യിൽ ഉണ്ട്. പ്രവീണും പാർവതിയും നേരെ റൂമിലേക്ക് പോയി ഞാൻ പതിയെ ചേച്ചിയുടെ അടുത്തേക്ക് ചെന്നു ചേച്ചി : എങ്ങനെയുണ്ടായിരുന്നു സ്ഥലം ഞാൻ : അടിപൊളിയായിരുന്നു  ചെറിയ സ്ഥലമാണെങ്കിലും നല്ല ഒരു ഫീൽ കിട്ടി. ചേച്ചി : ഞങ്ങൾ ഇടയ്ക്ക് ഇടയ്ക്ക് പോകാറുണ്ട് ഞാൻ  പ്രെഗ്നന്റ് അതിനുശേഷം പിന്നെ പോയിട്ടില്ല അങ്ങനെ ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നു ഇതിനിടയിൽ അച്ഛനും എത്തി. എട്ടുമണിയോടെ സമയം അടുത്തു തുടങ്ങി . അപ്പോഴാണ് അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു . ഞങ്ങളോട് ചോദിച്ചു അമ്മ : ഭക്ഷണം റെഡിയായിട്ടുണ്ട് എടുക്കട്ടെ ഞാൻ വേഗം അമ്മയോട് പറഞ്ഞു. കുളിച്ചിട്ട് വരാം എന്ന് പറഞ്ഞ് അവിടെ നിന്നും  റൂമിലേക്ക് പോയി.  അവിടെ പാർവതി ഉണ്ടായിരുന്നു. എന്തോ എഴുതുകയായിരുന്നു അവൾ . എന്നെ കണ്ടതും അവൾ എഴുതിക്കൊണ്ടിരിക്കുന്നത് നിർത്തി പെട്ടെന്നുതന്നെ അടച്ചുവെച്ച് എന്റെ നേർക്ക് തിരിഞ്ഞു ഒന്നു പുഞ്ചിരിച്ചു. എനിക്ക് അവളെ കാണുമ്പോൾ എന്താണെന്നറിയില്ല എന്റെ നെഞ്ച് വല്ലാതെ ഇടിക്കുന്നു.

💬 Comments

View all comments