Chapter Title : അസുരന്റെ പെണ്ണ് 2 [Mr. മലയാളി]
വരാൻ വൈകും നീ അവിടെ ക്യാമ്പസ് കോമ്പൗണ്ടിൽ നിന്നോ... ഞാൻ വന്നിട്ട് ഒപ്പം പോവാം "
"ആ ശരി ഇച്ചായ പിന്നേയ് ഇന്ന് എനിക്ക് ഫുഡ് ഉണ്ടാക്കാൻ വയ്യാ നല്ല മട്ടൻ ബിരിയാണി വാങ്ങിയിട്ട് വായോ?? " കൊഞ്ചി കൊണ്ടവൾ പറഞ്ഞതും ചിരിയോടെ അവൻ സമ്മതം മൂളി...
പെട്ടന്ന് ആയിരുന്നു ഇടിയോട് കൂടി മഴ ഭൂമിയെ ചുംബിച്ചത്... മഴ കണ്ടാൽ ചുറ്റും മറക്കുന്ന ഗായു മഴയിൽ ഇറങ്ങി നല്ലവണ്ണം കളിച്ചു... വർക്ക് കഴിഞ്ഞ് ഗായുവിനെ കൂട്ടാൻ വന്ന റോവിൻ കാണുന്നത് മഴ നനഞ്ഞ് ഫുൾ നനഞ്ഞ് നിൽക്കുന്ന ഗായുവിനെ ആണ്...
"ഗായു നിനക്ക് കുസൃതി ഇച്ചിരി കൂടുന്നുണ്ട്... വീട്ടിലേക്ക് വാ കാണിച്ച് തരാം" ദേഷ്യത്തോടെ അവൻ പറഞ്ഞതും ചുണ്ട് കോട്ടി കൊണ്ട് അവൾ നനഞ്ഞ ഉടുപ്പോടെ വണ്ടിയിൽ കയറി..
"പനി എങ്ങാനും വന്നാൽ അവിടെ കിടന്നോ... ഞാൻ എങ്ങും നോക്കില്ല... കുഞ്ഞ് കുട്ടി ആണെന്നാ വിചാരം മഴയിലും കളിച്ച് വന്നേക്കുന്നു... " റോവിൻ ഓരോന്ന് ദേഷ്യത്തിൽ പറയുമ്പോഴും അവന് അവളോടുള്ള സ്നേഹം വിളിച്ചോതുക ആയിരുന്നു.... അവന്റെ മട്ടും ഭാവവും കണ്ട് ചെറുചിരിയോടെ അവൾ എല്ലാം ആസ്വദിച്ചു കൊണ്ടിരുന്നു....
________________________________❤️
"ഗായു വാ ഞാൻ ഫുഡ് എടുത്ത് വെച്ചിട്ടുണ്ട്" കുറേ നേരം ആയിട്ടും അവളെ കാണാതിരുന്നപ്പോൾ റോവിൻ മുകളിലേക്ക് കയറി.... പുതപ്പിനുള്ളിൽ ചുരുണ്ട് കിടക്കുന്ന ഗായുവിനെ കണ്ടതും ആവലാതിയോടെ അവൻ അവൾക്കരികിലേക്ക് ചെന്നു...
"കൊച്ചേ... എന്നതാടാ... അയ്യോ പണിക്കുന്നുണ്ടല്ലോ... എണീറ്റെ ഹോസ്പിറ്റലിൽ പോവാം വാ" ആവലാതിയോടെ അവൻ അവളെ എണീപ്പിക്കാൻ നോക്കി...
"വേണ്ട ഇച്ചായ... ഒന്ന് കിടന്നാ മാറും
💬 Comments
View all comments