Chapter Title : അസുരന്റെ പെണ്ണ് 2 [Mr. മലയാളി]
ഞാൻ ടാബ്ലറ്റ് എടുത്തിട്ടുണ്ട്... "അവന്റെ കയ്യിൽ പിടിച്ച് കൊണ്ടവൾ പറഞ്ഞു...
"ഹ്മ്മ് എന്നാ കിടക്ക് ഞാൻ കഞ്ഞി ഉണ്ടാക്കി കൊണ്ടുവരാം " അവളുടെ തലയിൽ ഒന്ന് തലോടി കൊണ്ടവൻ ശെരിക്ക് പുതപ്പിച്ച് കൊടുത്ത് പുറത്തേക്ക് പോയി....
"കൊച്ചേ... എണീറ്റെ ഇച്ചായൻ കോരി തരാം " അവളെ എണീപ്പിച്ച് കൊണ്ടവൻ പറഞ്ഞു...
"വേണ്ട ഇച്ചായാ കയ്പ്പ്... " മുഖം ചുളിച്ച് കൊണ്ടവൾ പറഞ്ഞു..
"പ്ഫാ കുടിക്കെടി... എന്റെ തനി സ്വഭാവം എടുപ്പിക്കാൻ നിൽക്കരുത്... " ദേഷ്യത്തോടെ അവൻ പറഞ്ഞതും പേടിച്ച് കൊണ്ട് ഗായത്രി പാത്രം മുഴുവൻ കാലി ആക്കി...
കുടിച്ച് കഴിഞ്ഞ് ചുണ്ടും മുഖവും തുടച്ച് കൊടുത്ത് റോവിൻ താഴേക്ക് ചെന്നു... അവനും ഇച്ചിരി ഭക്ഷണം കഴിച്ച് പുറത്ത് നിന്നും വാങ്ങിയ ഫുഡ് എടുത്ത് ഫ്രിഡ്ജിൽ വെച്ച് റൂമിലേക്ക് ചെന്നു... ബെഡിൽ ചുരുണ്ട് കിടക്കുന്ന ഗായത്രിയുടെ അടുത്തേക്ക് ചെന്ന് അവളെയും ചേർത്ത് പിടിച്ച് അവൻ കിടന്നു...
"കൊച്ചേ!!!"
"മ്മ് "
"കുറവുണ്ടോടി "
"ക്ഷീണം " മുഖം പൊക്കി ചുണ്ട് ചുളുക്കി അവൾ പറഞ്ഞു...
"ക്ഷീണം മാറാൻ ഇച്ചായൻ ഒരു മരുന്ന് തരാട്ടായോ?? " തലയിൽ തലോടി കൊണ്ട് അവൻ ചോദിച്ചതും നാണത്താൽ ആ പെണ്ണ് അവളുടെ അസുരൻ ഇച്ചായന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി...
അവളുടെ നാണം എന്ത് കൊണ്ടും തന്റെ പാതി ആവാൻ ഒരുങ്ങി എന്നതിന് സമ്മതമായി കൂട്ടി അവൻ അവളെ ചെരിച്ച് കിടത്തി... ആദ്യം ചുവപ്പ് പടർത്തിയ സീമന്തരേഖയിൽ ഒരു ചുംബനം!!!ഏറെ ഏറെ സ്നേഹത്തോടെ!!! പ്രണയത്തോടെ....!!
പിന്നീട് താൻ ഏറ്റവും കൊതിക്കുന്ന ചാമ്പക്ക അധരങ്ങളിൽ അവന്റെ
💬 Comments
View all comments