Chapter Title : അസുരന്റെ പെണ്ണ് 2 [Mr. മലയാളി]
പകരമായി ഇനി തന്റെ സ്നേഹം കൊണ്ട് പകരം ചെയ്യുമെന്ന് ഉറച്ചുകൊണ്ട് അവൾ അവന്റെ വണ്ടിയിൽ അവനെ കെട്ടിപ്പിടിച്ചുകൊണ്ട് ഇരുന്നു.
____________________________________❤️
തിരിച്ച് വീട്ടിലേക്ക് പോവുമ്പോൾ ഗായത്രിയുടെ കൈകൾ അവളുടെ അസുരനിൽ വട്ടം തീർത്തിരുന്നു... കണ്ണുകൾ അടച്ച് അവന്റെ പുറത്ത് ചായുമ്പോൾ ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണ് മഹാദേവൻ തന്നെ എൽപ്പിച്ചിരിക്കുന്നത് എന്ന് അവൾക്ക് തോന്നി... റോവിന്റെ ഉള്ളിലും സന്തോഷം അല തല്ലുക ആയിരുന്നു സ്വന്തം ആയി ആരും ഇല്ലെന്ന് കരുതിയ അവന് ഇന്ന് തന്റെത് മാത്രം എന്ന് പറയാൻ ഒരാൾ വന്നിരിക്കുന്നു...
വീട്ടിൽ എത്തി ഫ്രഷ് ആയി പതിവ് പോലെ ഭക്ഷണം കഴിക്കാൻ എല്ലാവരും ടേബിളിൽ ഇരുന്നു...
"മോനെ നാളെ ഞങ്ങൾ ഇറങ്ങും കേട്ടോ...കൊച്ചച്ചൻ നാളെ ജോലിക്ക് പോവണം ഒരാഴ്ച്ച ആയില്ലേ വന്നിട്ട് "റോസമ്മ
"അയ്യോ... നാളെ പോവണോ എന്നാൽ ആനി ഇവിടെ നിന്നോട്ടെ രണ്ട് ദിവസം കൂടി " ഗായത്രി പറഞ്ഞതും ആനിയുടെ കണ്ണുകളിൽ സന്തോഷം നിറഞ്ഞു... എന്നാൽ അവളെ നോക്കി പേടിപ്പിക്കുന്ന രണ്ട് കണ്ണുകൾ കണ്ടതും പേടിയോടെ അവൾ മുഖം തിരിച്ചു...
"ഇല്ലാ ചേച്ചി എനിക്ക് കുറച്ച് പ്രൊജക്റ്റ് വർക്ക് ഉണ്ട്... ഫ്രണ്ട്സും ആയി ഡിസ്കസ്സ് ഒക്കെ ചെയ്യണം ഇനി പിന്നീട് ഒരിക്കൽ വരാം" ഭക്ഷണത്തിൽ നിന്നും തല ഉയർത്താതെ അവൾ പറഞ്ഞു...
"എന്നാൽ ശെരി... വെക്കേഷന് ആയില്ലേ... അത് കഴിഞ്ഞ് ഇവിടെ കൂടാം " റോവിൻ പറഞ്ഞതും അത് ശരി വെച്ച് കൊണ്ട് എല്ലാവരും സമ്മതം മൂളി....
രാത്രി കിടക്കാൻ നേരം ബെഡിൽ കാൽ കയറ്റി ചമ്രം പടിഞ്ഞ് ഇരുന്ന് ഉറങ്ങാതെ നിൽക്കുന്ന
💬 Comments
View all comments