Chapter Title : അസുരന്റെ പെണ്ണ് 2 [Mr. മലയാളി]
ഉള്ളിലും സന്തോഷം അല തല്ലുക ആയിരുന്നു സ്വന്തം ആയി ആരും ഇല്ലെന്ന് കരുതിയ അവന് ഇന്ന് തന്റെത് മാത്രം എന്ന് പറയാൻ ഒരാൾ വന്നിരിക്കുന്നു...
വീട്ടിൽ എത്തി ഫ്രഷ് ആയി പതിവ് പോലെ ഭക്ഷണം കഴിക്കാൻ എല്ലാവരും ടേബിളിൽ ഇരുന്നു...
"മോനെ നാളെ ഞങ്ങൾ ഇറങ്ങും കേട്ടോ...കൊച്ചച്ചൻ നാളെ ജോലിക്ക് പോവണം ഒരാഴ്ച്ച ആയില്ലേ വന്നിട്ട് "റോസമ്മ
"അയ്യോ... നാളെ പോവണോ എന്നാൽ ആനി ഇവിടെ നിന്നോട്ടെ രണ്ട് ദിവസം കൂടി " ഗായത്രി പറഞ്ഞതും ആനിയുടെ കണ്ണുകളിൽ സന്തോഷം നിറഞ്ഞു... എന്നാൽ അവളെ നോക്കി പേടിപ്പിക്കുന്ന രണ്ട് കണ്ണുകൾ കണ്ടതും പേടിയോടെ അവൾ മുഖം തിരിച്ചു...
"ഇല്ലാ ചേച്ചി എനിക്ക് കുറച്ച് പ്രൊജക്റ്റ് വർക്ക് ഉണ്ട്... ഫ്രണ്ട്സും ആയി ഡിസ്കസ്സ് ഒക്കെ ചെയ്യണം ഇനി പിന്നീട് ഒരിക്കൽ വരാം" ഭക്ഷണത്തിൽ നിന്നും തല ഉയർത്താതെ അവൾ പറഞ്ഞു...
"എന്നാൽ ശെരി... വെക്കേഷന് ആയില്ലേ... അത് കഴിഞ്ഞ് ഇവിടെ കൂടാം " റോവിൻ പറഞ്ഞതും അത് ശരി വെച്ച് കൊണ്ട് എല്ലാവരും സമ്മതം മൂളി....
രാത്രി കിടക്കാൻ നേരം ബെഡിൽ കാൽ കയറ്റി ചമ്രം പടിഞ്ഞ് ഇരുന്ന് ഉറങ്ങാതെ നിൽക്കുന്ന ഗായുവിനെ കണ്ടതും അവനിൽ സുന്ദരമായ ഒരു ചിരി വിടർന്നു.. എന്നും താൻ വരുന്ന സമയം ഉറക്കം നടിക്കുന്ന പെണ്ണാ!!!ചിരിയോടെ അവൻ ഓർത്തു...
"ഹ്മ്മ് എന്താ പതിവ് ഇല്ലാതെ നമ്മുടെ പത്നി ഇന്ന് ഉറങ്ങാതെ ഇരിക്കുന്നത്?? " ബാത്ത് ടവൽ ഹാങ്ങറിൽ തൂക്കി ഇട്ട് അവൻ അവൾക്ക് അടുത്തായി ബെഡിൽ ചെന്നിരുന്നു...
"ഇച്ചായ... എനിക്ക് കുറച്ച് സമയം വേണം.... അപ്പുവേട്ടന്റെ ചില ഓർമ്മകൾ മായുന്നില്ല... അതുൽ എന്ന അധ്യായം മുഴുവനും ഒഴിവാക്കി വേണം നിക്ക് ന്റെ അസുരന്റെ മാത്രം പെണ്ണാവാൻ " അവന്റെ നെഞ്ചോട് ചേർന്ന് കൊണ്ട് അവൾ പറഞ്ഞു...
ചെറുചിരിയോടെ അവളെയും ചേർത്ത് പിടിച്ച് അവൻ ബെഡിലേക്ക് കിടന്നു....
________________________________❤️
പാതിരാത്രി ആയതും ആനി കിടക്കുന്ന റൂമിന്റെ വാതിലിൽ ഒരു കൊട്ട് വീണു... പേടിച്ച് കൊണ്ടവൾ കതക് തുറന്നതും വഷളൻ ചിരിയോടെ അവൻ അകത്ത് കയറി കതക്
💬 Comments
View all comments