Chapter Title : അസുരന്റെ പെണ്ണ് [Mr. മലയാളി]
ഏതാണ് വിശ്വാസിക്കേണ്ടത് എന്ന് അറിയാതെ ഗായത്രി നന്നേ കുഴങ്ങിയിരുന്നു.... താൻ വിശ്വസിക്കുന്ന പരമശിവൻ തന്നെ കാത്ത് കൊള്ളും എന്ന് വിശ്വസിച്ചു കൊണ്ടവൾ ആശ്വസിച്ചു...
__________________________________❤️
റോവിന് പറയത്തക്ക കുടുംബം ഒന്നും ഉണ്ടായിരുന്നില്ല... അമ്മച്ചിയും അവന്റെ അപ്പനും (കൊച്ചു ത്രേസ്യ-തോമച്ചൻ) പ്രണയിച്ച് വിവാഹം കഴിച്ചത് കൊണ്ട് തന്നെ ഇരുവീട്ടുകാരും അവരും തമ്മിൽ യാതൊരു വിധ അടുപ്പവും കാണിച്ചിരുന്നില്ല... റോവിന്റെ ജനനത്തോടെ അവന്റെ അപ്പന്റെ അനിയൻ വർഗീസും അയാളുടെ കുടുംബവും കുറച്ച് അടുപ്പം കാണിച്ച് തുടങ്ങി.....
കാൽ കാശിന് വക ഇല്ലാതിരുന്ന റോവിന്റെ കുടുംബം തോമച്ചന്റെ ചോര നീരാക്കി ഉള്ള കഠിനമായ പരിശ്രമം മൂലം ആ നാട്ടിൽ അറിയപ്പെടുന്ന സമ്പന്നൻ ആയി മാറി... റോവിന്റെ പതിനെട്ടാം വയസ്സിൽ ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ തോമച്ചൻ മരിച്ചപ്പോൾ ആ ഉത്തരവാദിത്തം എല്ലാം ഏറ്റെടുത്തത് റോവിൻ ആയിരുന്നു... കൂടെ തന്നെ എല്ലാത്തിനും സഹായം ആയി വർഗീസും(കൊച്ചച്ചൻ) ഉണ്ടായിരുന്നു....
വല്ലാത്ത ഒരു അടുപ്പം ആയിരുന്നു റോവിന് വർഗീസും ആയി... ഏത് കാര്യവും അവൻ തുറന്ന് പറഞ്ഞിരുന്നത് അയാളും ആയി ആയിരുന്നു... പേരറിയാത്ത ആരുടെയോ കൂടെ അവന്റെ അമ്മച്ചി നാട് വിട്ടപ്പോൾ അവന്റെ കൊച്ചച്ചൻ ആയിരുന്നു പിന്നീട് അവന് എല്ലാം!!! എങ്കിലും അവൻ പോറ്റി വളർത്തിയ അവന്റെ അമ്മച്ചിയോട് യാതൊരു വിധ ഇഷ്ട്ടക്കേടും ഉണ്ടായിരുന്നില്ല...
ഗായത്രിയും ആയി വിവാഹം നടക്കുമ്പോൾ വർഗീസ് അയാളുടെ കുടുംബത്തോടൊപ്പം ബാംഗ്ലൂരിൽ ആയിരുന്നു.... എന്നാൽ അപ്രതീക്ഷിതമായി നടന്ന വിവാഹത്തിന്റെ വിവരങ്ങൾ എല്ലാം റോവിൻ വിളിച്ച് പറഞ്ഞിരുന്നു... വിവരം അറിഞ്ഞത് മുതൽ അയാൾക്കും ഭാര്യക്കും മക്കൾക്കും ഗായത്രിയെ കാണാൻ തിടുക്കം ആയിരുന്നു... മക്കൾക്ക് ലീവ് ഇല്ലാത്തത് കൊണ്ട് തന്നെ ഒരാഴ്ച്ച കഴിഞ്ഞ് വരാം എന്ന് പറഞ്ഞു.... ഇന്നാണ് എല്ലാവരും കൂടെ വീട്ടിലേക്ക് ലാൻഡ് ആവുന്നത്....
________________________________❤️
"ഗായു ഇന്ന് കോളേജിൽ പോവണ്ടാ... കൊച്ചച്ചനും അമ്മയും ഒക്കെ ബാംഗ്ലൂരിൽ നിന്നും വരുന്നുണ്ട്... " പുറത്തേക്ക് പോവാൻ നിക്കുമ്പോൾ റോവിൻ അവളോടായി പറഞ്ഞു...
"എപ്പോഴാ വരുന്നത്?? "
"ഉച്ചഭക്ഷണത്തിന് എത്തും എന്നാ പറഞ്ഞത്" അതും പറഞ്ഞ് കൊണ്ടവൻ ബുള്ളറ്റും സ്റ്റാർട്ട് ചെയ്ത് കവലയിലേക്ക് പോയി... അവൻ പോവുന്നതും നോക്കി
💬 Comments
View all comments