Chapter Title : അസുരന്റെ പെണ്ണ് [Mr. മലയാളി]
കൊണ്ടവൾ വാതിൽ അടച്ച് അടുക്കളയിലേക്ക് ചെന്നു.... ആ സംഭവത്തിന് ശേഷം രണ്ട്പേരും അതികം സംസാരിക്കാറുപോലും ഇല്ലായിരുന്നു... റോവിൻ അവളെ കണ്ടാൽ ഒഴിഞ്ഞ് പോവും അവൾക്കും അത് വല്ലാത്ത ആശ്വാസം ആയിരുന്നു...
കാളിങ് ബെൽ അടിക്കുന്നത് കേട്ട് കൊണ്ടാണ് ഗായത്രി വാതിൽ തുറന്നത്.. മുന്നിൽ നിൽക്കുന്ന റോവിനെയും അവന് പിറകിൽ നിൽക്കുന്ന ഒരു മദ്ധ്യവയസ്ക്കനും കൂടെ തന്നെ ഒരു അൻപത് വയസ്സ് തോന്നിക്കുന്ന സ്ത്രീയും റോവിന്റെ സമപ്രായക്കാരൻ ആയ ഒരു പയ്യനും ഒരു പെൺകുട്ടിയെയും കണ്ടതും പുഞ്ചിരിച്ച് കൊണ്ടവൾ കതക് തുറന്നു...
"ഇതാണ് ഞാൻ പറയാറുള്ള എന്റെ ബ്യൂട്ടി ക്വീൻ " ഗായത്രിയുടെ തോളിൽ കയ്യിട്ട് കൊണ്ട് റോവിൻ അവളെ പരിചയപ്പെടുത്തി കൊടുത്തു...കാൽ മുതൽ തല വരെ ഒരു തരിപ്പ് കയറി അവൾക്ക്.... റോവിനെ നോക്കിയതും കൊച്ചച്ചനും ആയി സംസാരിക്കുന്ന അവനെ കണ്ടതും കണ്ണിമ വെട്ടാതെ അവനിലേക്ക് അവൾ നോക്കികൊണ്ടിരുന്നു.... ചിരിക്കുമ്പോൾ വെട്ടി ഒതുക്കിയ നീളൻ താടിയിലൂടെ ഒളിഞ്ഞു നോക്കുന്ന നുണക്കുഴികൾ കണ്ടതും കൊച്ച് കുഞ്ഞിനെ പോലെ അവൾ അതിലേക്ക് തന്നെ നോക്കി നിന്നു...
ഏതോ ലോകത്ത് എന്ന പോൽ അവളുടെ മുഖത്ത് ഒരു പുഞ്ചിരി മൊട്ടിട്ടു.... അവളുടെ കണ്ണിമ വെട്ടാതെ ഉള്ള നോട്ടം ഇടം കണ്ണാലെ അസുരൻ കണ്ടിരുന്നു... അത് കൊണ്ട് തന്നെ സംസാരത്തിൽ ശ്രദ്ധ കൊടുക്കാൻ അവന് ആയില്ല ചേർത്ത് പിടിച്ച കൈകൾ അവളുടെ തോളിൽ ഒന്ന് അമർന്നതും ഞെട്ടി കൊണ്ടവൾ അവനിൽ നിന്നും നോട്ടം മാറ്റി....
"അമ്മാ അകത്തോട്ട് ഇരിക്കൂ ഞാൻ കുടിക്കാൻ എടുക്കാം " പതർച്ച മറച്ച് വെച്ച് കൊണ്ടവൾ അകത്തേക്ക് കയറി...
"മോനെ എങ്ങനാടാ കൊച്ച്?? " ഒറ്റ നോട്ടത്തിൽ ഗായുവിനെ കണ്ടതും ഇഷ്ട്ടപ്പെട്ടിരുന്നു റോസമ്മക്ക്(കൊച്ചച്ചന്റെ ഭാര്യ -റോവിൻ അമ്മാ എന്ന് വിളിക്കും) അവളെ കുറിച്ച് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചു...
"അതൊരു പാവാ അമ്മാ... കുറച്ച് നാവ് കൂടുതലാ എന്നൊള്ളു " അവൾ പോയ വഴിയേ നോക്കി കൊണ്ടവൻ പറഞ്ഞു...
"ആഹാ ചേട്ടായിക്ക് നല്ലം പിടിച്ച മട്ട് ഉണ്ടല്ലോ?"
"അതേലോ ആനി കൊച്ചേ " അവളുടെ താടി തുമ്പിൽ പിടിച്ച്
💬 Comments
View all comments