Chapter Title : അസുരന്റെ പെണ്ണ് [Mr. മലയാളി]
അറിയാതെ അവൾ കുഴങ്ങി.... ആനിയും ആൽബിനും അമ്മയ്ക്കും കൊച്ചച്ഛനും ഒത്ത് അവളും കൂടി..... ആ പഴയ കളിചിരികൾ ഉള്ള പന്ത്രണ്ട് വയസ്സ് കാരിയിലേക്ക് അവൾ മാറുകയായിരുന്നു...
റോവിനെ കാണുമ്പോൾ ഉള്ള അവളുടെ പരവേശവും നേത്രഗോളങ്ങൾ വികസിക്കുന്നതും എല്ലാം റോവിൻ ആസ്വദിച്ച് കൊണ്ടിരുന്നു... പതിവ് പോലെ റോവിൻ ഓഫീസിലേക്ക് പോയി കൂടെ തന്നെ ഗായുവിനെ കോളേജിലും ഇറക്കി കൊടുത്തു...
"വൈകുന്നേരം ഞാൻ വരില്ല... വർക്ക് ഇന്ന് ഇച്ചിരി കൂടുതൽ ഉണ്ട്... ആൽബിനെ വേണമെങ്കിൽ അയക്കാം "
"വേണ്ടാ ഞാൻ ബസ്സിൽ വന്നോളാം"
"മ്മ്മ് " മൂളി കൊണ്ടാവൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോയി... അവൻ മറയുന്നത് വരെ നോക്കി കൊണ്ടവൾ അവിടെ നിന്നു... ക്ലാസ്സിലേക്ക് നടക്കുമ്പോഴും അവളുടെ ചിന്തകൾ റോവിനിൽ ചുറ്റിപറ്റി ആയിരുന്നു... അവനെ കുറിച്ച് ഓർക്കും തോറും ഉള്ളിൽ ഒരു ആശ്വാസം ലഭിക്കുന്നത് അവൾ അറിഞ്ഞു....
കോളേജ് കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ആണ് അവൾക്ക് കുറുകെ ഒരു കാർ വന്ന് നിന്നത്...വിന്ഡോ ഗ്ലാസ് താഴ്ത്തിയതും ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ആളെ കണ്ടതും അവളിൽ ഒരു ആളൽ കടന്ന് വന്നു...
"അപ്പുവേട്ടൻ!!!" അറിയാതെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു...
"ഗായു മോളെ ഞാൻ നിന്നെ കൊണ്ട് പോവാൻ വന്നതാ വാ കയർ.... ഇനി ന്റെ മോള് അവിടെ നിക്കണ്ടാ അപ്പുവേട്ടൻ കൊണ്ടുപോവാ നിന്നെ!!!!"
"ഗായു കയറ്.... " കാറിൽ ഇരുന്ന് കൊണ്ട് തന്നെ അവൻ പറഞ്ഞു..
"അത് അപ്പുവേട്ടാ... വീട്ടിൽ ഒന്നും പറയാതെ എങ്ങനെ !!!" അവളുടെ വാക്കുകൾ അവനിൽ ദേഷ്യം പടർത്തി എങ്കിലും നിയന്ത്രിച്ചു കൊണ്ടവൻ ശാന്തമായി പറഞ്ഞു...
"പിന്നെ അറിയിക്കാം ഗായു... മോള് കയറ്... "
"ഇല്ല അപ്പുവേട്ടാ ഞാൻ ഇല്ല... ചിറ്റയോട് ചോദിച്ചിട്ട് ഞാൻ വരാം... വീട്ടിൽ എല്ലാവരും എന്നേം പ്രതീക്ഷിച്ച് നിൽക്കുന്നുണ്ടാവും "
"ആ തള്ളയുടെ വാക്കുകൾ ഒക്കെ നീ എന്തിനാ കേള്ക്കുന്നെ... വന്ന് കയറെടി വണ്ടിയിൽ " അലറി കൊണ്ടവൻ കാറിൽ നിന്നും ഇറങ്ങി പറഞ്ഞതും നെറ്റി ചുളിച്ച് കൊണ്ടവൾ സംശയത്തോടെ നോക്കി...
"അ...അത്... മോളെ ഞാൻ അറിയാതെ... എന്തിനാ നീ അവിടെ
💬 Comments
View all comments