0%

Chapter Title : അസുരന്റെ പെണ്ണ് [Mr. മലയാളി]

Author : Kambikathakal Read All Parts 407

നരകിക്കുന്നേ... നീ വാ പൊന്നുപോലെ നോക്കും നിന്റെ അപ്പുവേട്ടൻ" അമളി പറ്റിയത് പോലെ അവൻ അവളുടെ കൈകൾ കവർന്ന് കൊണ്ട് പറഞ്ഞു....

"ഞാനില്ല!!!" തീർത്ത് പറഞ്ഞ് കൊണ്ടവൾ അവന്റെ കൈവിടുവിച്ച് തിരിഞ്ഞ് നടന്നു... അപ്പോഴേക്കും അവനിലെ ചെകുത്താൻ ഉണർന്നിരുന്നു... കയ്യിൽ കരുതിയ ഒരു ടവൽ അവളുടെ മൂക്കിൽ വെച്ചതും വാടിയ താമര കണക്കെ അവൾ അവന്റെ കൈകളിലേക്ക് വീണിരുന്നു... ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് കരുതി അവൻ വേഗം തന്നെ അവളെയും പൊക്കി എടുത്ത് കാറിൽ കയറ്റി....

എല്ലാം കണ്ട് കൊണ്ട് ഇരുകൺകൾ അവനെ വീക്ഷിക്കുന്നുണ്ടായിരുന്നു...

_________________________________❤️

"അമ്മാ.... ഒരു കപ്പ് കോഫി " നേരം ഇരുടിയിട്ട് ആണ് റോവിൻ വീട്ടിലേക്ക് വന്നത്... സോഫയിൽ ഇരുന്ന് കൊണ്ട് അവൻ വിളിച്ച് പറഞ്ഞു..

"ആ മോനെ ദാ വരുന്നു... " കഴുകി കൊണ്ടിരുന്ന പാത്രം അവിടെ ഇട്ട് കൊണ്ട് കൈ കഴുകി ഒരു കപ്പ് കോഫിയും എടുത്ത് കൊണ്ട് റോസമ്മ ഹാളിലേക്ക് ചെന്നു... കോഫി അവന് കൊടുത്ത് കൊണ്ട് റോസമ്മ അവന് പിറകിലേക്ക് നോക്കി...

"എന്താ അമ്മാ? " അവർ നോക്കുന്നിടത്തേക്ക് നോക്കി കൊണ്ട് അവനും ചോദിച്ചു...

"മോളെ കണ്ടില്ലല്ലോ... അവൾ എവിടെ ഫ്രഷ് ആവാൻ പോയോ? "  അമ്മ പറയുന്നത് കേട്ടതും ഞെട്ടി കൊണ്ടവൻ കുടിച്ചു കൊണ്ടിരുന്ന കോഫി അവിടെ വെച്ച് എഴുന്നേറ്റു..

"അവൾ വന്നില്ലേ അമ്മാ "

"എന്താടാ നീ പറയുന്നേ... എന്നും നിന്റെ കൂടെ അല്ലേ അവൾ വരുന്നത്... ഇന്ന് സാധാസമയത്ത് കാണാൻ ഇല്ലാത്തത് കൊണ്ട് നിങ്ങൾ പുറത്തേക്ക് ഒക്കെ പോയിട്ട് ആയിരിക്കും വരുന്നേ കരുതി... നിനക്ക് ആനിക്കൊച്ച്  വിളിച്ചിരുന്നു നീ കാൾ അറ്റൻഡ് ചെയ്തില്ല " ആവലാതിയോടെ അവർ പറഞ്ഞതും റോവിന്റെ ഉള്ളിൽ അകാരണമായ ഭയം വന്ന് നിറഞ്ഞു...

"ഹാ... ഞാൻ മറന്നു... എനിക്ക് ഇന്ന് വർക്ക്‌ കൂടുതൽ ഉള്ളത് കൊണ്ട് അവൾ ചിറ്റയുടെ അടുത്തേക്ക് പോവും എന്ന് പറഞ്ഞിരുന്നു... വരുമ്പോൾ അവളെയും കൂടെ പിക് ചെയ്യാൻ പറഞ്ഞിരുന്നു... " ഉള്ളിൽ നിറഞ്ഞ ഭയം മറച്ച് വെച്ച് കൊണ്ടവൻ പറഞ്ഞു...

"ഇങ്ങനേം ഒരു ചെക്കൻ... പോയി

💬 Comments

View all comments