Chapter Title : അസുരന്റെ പെണ്ണ് [Mr. മലയാളി]
അമർന്നതും ഞെട്ടി കൊണ്ടവൾ അവനിൽ നിന്നും നോട്ടം മാറ്റി....
"അമ്മാ അകത്തോട്ട് ഇരിക്കൂ ഞാൻ കുടിക്കാൻ എടുക്കാം " പതർച്ച മറച്ച് വെച്ച് കൊണ്ടവൾ അകത്തേക്ക് കയറി...
"മോനെ എങ്ങനാടാ കൊച്ച്?? " ഒറ്റ നോട്ടത്തിൽ ഗായുവിനെ കണ്ടതും ഇഷ്ട്ടപ്പെട്ടിരുന്നു റോസമ്മക്ക്(കൊച്ചച്ചന്റെ ഭാര്യ -റോവിൻ അമ്മാ എന്ന് വിളിക്കും) അവളെ കുറിച്ച് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചു...
"അതൊരു പാവാ അമ്മാ... കുറച്ച് നാവ് കൂടുതലാ എന്നൊള്ളു " അവൾ പോയ വഴിയേ നോക്കി കൊണ്ടവൻ പറഞ്ഞു...
"ആഹാ ചേട്ടായിക്ക് നല്ലം പിടിച്ച മട്ട് ഉണ്ടല്ലോ?"
"അതേലോ ആനി കൊച്ചേ " അവളുടെ താടി തുമ്പിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ട് അവൻ പറഞ്ഞു...
"അല്ലാ ഈൗ ആൽബി എന്നാത്തിനാ എന്നെ ഇങ്ങനെ തുറിച്ച് നോക്കുന്നെ?? "
"അവന് അസൂയ ആണ് ചേട്ടായി വന്നിട്ട് അവനെ നോക്കിയതും പോലും ഇല്ലല്ലോ... അല്ലേലും ന്നേയാ ചേട്ടായിക്ക് കൂടുതൽ ഇഷ്ട്ടം " ചിണുങ്ങി കൊണ്ട് ആൻ മരിയ റോവിനോട് പറ്റി നിന്നു...
"ഓഹ് വല്യ കാര്യം ആയിപോയി അത് നീ കൊച്ച് കുഞ്ഞ് ആയത് കൊണ്ടാ നിന്നെ ക്കാളും മുന്നേ ചേട്ടായിക്ക് എന്നെയാ ഇഷ്ട്ടം" ആൽബിൻ
"ഒന്ന് നിർത്തുവോ രണ്ടും ഏത് സമയവും അടിയും കൂടി..... ഇനിയും കൊച്ച് കുഞ്ഞുങ്ങൾ ആണെന്നാ വിചാരം " ശാസനയോടെ വർഗീസ് പറഞ്ഞു...
"ചായ " അപ്പോഴേക്കും ചായയും ആയി ഗായത്രി വന്നു.... റോസമ്മ ഗായത്രിയെ പിടിച്ച് റോവിന്റെ അടുത്ത് ഇരുത്തിയിരുന്നു.. അവർക്ക് ഒന്നും തോന്നേണ്ട എന്ന് കരുതി അവൾ ഭാവവ്യത്യാസം ഒന്നും കാണിക്കാതെ
💬 Comments
View all comments