0%

Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]

Author : Ztalinn Read All Parts 965

കൂട്ടി. എന്റെ ഭാഗ്യം തന്നെയാണ് ഇങ്ങനെ ഒരു ശരീരം കിട്ടിയത്. ഇതോണ്ട് മാക്സിമം ഉപയോഗിക്കണം. ഞാൻ പലതും ചിന്തിച്ചോണ്ടേ ഇരുന്നു.

ഞാൻ ഒരു കോഴിയോ കാമ പിശാചോ അല്ല. പുതിയയൊരു സാഹചര്യത്തിൽ പുതിയൊരു ജീവിതം ലഭിച്ചപ്പോളാണ് ഇങ്ങയൊക്ക ചിന്തിക്കാൻ തുടങ്ങിയത്. എന്റെ ജീവിതത്തിൽ ഒരിക്കലും നടക്കാത്ത കാര്യങ്ങൾ നടക്കുമെന്ന് അറിഞ്ഞപ്പോൾ ഉണ്ടായൊരു ആവേശം. അല്ല ആക്രാന്തം.

കുളിച് വന്നപ്പോൾ മാറാനായി അമ്മു അവിടെ ഡ്രസ്സ്‌ വെച്ചിരുന്നു. ഒരു മുണ്ടും ഷർട്ടും. ഞാൻ അത് ധരിച്ച് അവിടെ തന്നെയിരുന്നു. താഴേക്ക് ഇറങ്ങി ചെല്ലാൻ എനിക്ക് ധൈര്യം ഇല്ലായിരുന്നു. അവരോട് എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു.എന്തെങ്കിലും പറഞ്ഞാൽ അബദ്ധം ആവുമോ ഞാൻ അവരുടെ മകൻ അല്ല എന്ന സത്യം അവർ അറിയുമ്മോ എന്ന ഭയമായിരുന്നു എനിക്ക്.

ഞാൻ ആ മുറിയിൽ എന്റെയും അമ്മുവിന്റെയും വസ്തുക്കൾ നോക്കി ഇരുന്നു. നല്ല വൃത്തിയിൽ തന്നെ അവളാ മുറി നോക്കിയിരുന്നു. വളരെ അടുക്കും ചിട്ടയോടും കൂടി ആയിരുന്നു ആ മുറി ഇരുന്നിരുന്നത്.മുറിയിലെ ഞങ്ങളുടെ വിവാഹ ഫോട്ടോ ഞാൻ എടുത്ത് നോക്കി. നല്ലൊരു ജോഡി സന്തോഷത്തോടെ വിവാഹം ചെയ്ത് നിൽക്കുന്ന ഫോട്ടോ.ആർക്കും അസ്സുയ തോന്നും വിധം നല്ലൊരു ജോഡി. ഫോട്ടോയിൽ എന്നെക്കാളും സന്തോഷം അമ്മുവിനായിരുന്നു.

നേരം പോവാതെ ആ മുറിയിൽ ഇരിക്കുമ്പോളായിരുന്നു അമ്മു വരുന്നത്.

"വിഷ്ണുവേട്ടാ വായോ ഭക്ഷണം കഴിക്കാം "

അവൾ എന്നെ ഭക്ഷണം കഴിക്കാനായി വിളിച്ചു. ആശുപത്രിയിൽ നിന്ന് വന്നതിന് ശേഷം അവൾ വസ്ത്രം മാറിയിരുന്നു. മുട്ടിന് താഴെ ഇറക്കം വരുന്ന ഒരു പാവാടയും ടി ഷർട്ടും ആയിരുന്നു അവളുടെ വേഷം.

💬 Comments

View all comments