Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]
അതൊരു സന്തോഷം പോലെ. ഇവന് ഇതല്ല ഇതിനും വലുത് കിട്ടണമായിരുന്നു എന്ന ഭാവം.
ഇവരിൽ നിന്ന് എങ്ങനെ ഒഴിഞ്ഞ് മാറും എന്ന ചിന്തയോടെ ഞാൻ അവർക്കോപ്പം നിന്നു.ഇത് മനസ്സിലാക്കിയ അമ്മു എനിക്ക് അരികിലേക്ക് വന്നു.
"വിഷ്ണുവേട്ടൻ മരുന്ന് കഴിച്ചില്ലലോ വായോ ഞാൻ അത് എടുത്ത് തരാം"
അമ്മു എല്ലാവരും കേൾക്കെ പറഞ്ഞു.എന്നെ അവരിൽ നിന്നും രക്ഷിക്കാൻ.എന്നിട്ട് എന്നെയും കൂട്ടി മുറിയിലേക്ക് നടന്നു.
"ഏട്ടൻ ഇവിടെ കിടന്നോ അവരോടൊക്കെ സംസാരിക്കാൻ ഏട്ടന് ബുദ്ധിമുട്ടാണെന്ന് എനിക്ക് അറിയാം. ഗുളിക നല്ല സ്ട്രോങ്ങ് ഗുളികയാണെന്നും അത് കഴിച്ച ക്ഷീണത്തിൽ ഏട്ടൻ ഉറങ്ങുകയാണെന്നും ഞാൻ പറയാം "
എന്റെ മനസ്സ് മനസ്സിലാക്കിയെന്നാവണം അമ്മു എന്നോട് പറഞ്ഞു.
"താങ്ക്സ്"
ഞാൻ അമ്മുവിനോടായി പറഞ്ഞു. അമ്മു അത് കേട്ട് പുഞ്ചിരിച്ചു.
"അമ്മു "
പോവാനൊരുങ്ങിയ അമ്മുവിനെ ഞാൻ വിളിച്ചു.
"ഉം "
അവൾ വിളിക്കേട്ട് തിരിഞ്ഞു നോക്കി.
അവളുടെ മുഖത്തേക്ക് ഞാൻ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. വിശ്വാസം ആവാത്ത ഭാവത്തിൽ അവൾ എന്നെ നോക്കി. ഇവൾ എന്താ എന്നെ ഇങ്ങനെ നോക്കുന്നെ. ചിലപ്പോൾ കുറേ നാളുകൾക്ക് ശേഷം ഞാൻ അങ്ങനെ വിളിച്ചത് കൊണ്ടാവും. അത് എന്തെങ്കിലും ആവട്ടെ പറയാൻ വന്ന കാര്യം പറയാം.
"അമ്മു എനിക്ക് പഴയത് ഒന്നും ഓർമ്മയില്ല. അവരൊക്കെ ആരാ,എന്താ അവരോട് പറയേണ്ടത് എന്ന് പോലും എനിക്ക് അറിയില്ല. നീ എന്റെ ഒപ്പം നിൽക്കോ?"
ഞാൻ അമ്മുവിനോട് ചോദിച്ചു.
"ഞാൻ എപ്പോളും ഏട്ടന്റെ ഒപ്പം ഉണ്ടാവും. എന്ത് ആവശ്യം ഉണ്ടെങ്കില്ലും എന്നെ വിളിച്ചാൽ മതി"
അമ്മു എന്നോടായി പറഞ്ഞു. അവളുടെ കണ്ണുകൾ
💬 Comments
View all comments