0%

Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]

Author : Ztalinn Read All Parts 969

തിരക്കിലായിരുന്നു. ഞാൻ അവിടം മുഴുവൻ ചുറ്റി കണ്ട് തിരിച്ച് വീട്ടിലേക്ക് കയറി. നേരം അപ്പോൾ സന്ധ്യയോട് അടുത്തിരുന്നു. വീട്ടിൽ കയറിയതും അമ്മ എന്നെ കണ്ടു.

"എവിടെ ആയിരുന്നു മോനെ നി? നിന്നെ ഞങ്ങൾ ഇവിടെയൊക്കെ അന്വേഷിക്കുകയായിരുന്നു"

അമ്മ എന്നെ കാണാത്ത ആശങ്കയിൽ പറഞ്ഞു.

"ഞാൻ ഇവിടെ പറമ്പോക്കെ ഒന്ന് കാണാൻ വേണ്ടി പോയതായിരുന്നു "

"എവിടെങ്കിലും പോവുമ്പോൾ പറഞ്ഞിട്ട് പോയിക്കൂടെ. വെറുതേ പേടിപ്പിക്കാതെ "

അമ്മ തന്റെ വിഷമം പ്രകടിപ്പിച്ചു.

"ഞാൻ പറയാം.ഇനി എവിടേക്ക് പോവുന്നുണ്ടെങ്കിലും പറഞ്ഞിട്ട് പോവാം"

ഞാൻ അമ്മയെ പറഞ്ഞ് ആശ്വസിപ്പിച്ച് അകത്തേക്ക് കയറി.ഞാൻ അവിടെന്ന് നടന്ന് മുറിയിലേക്ക് കയറി.

മുറിയിൽ ചെന്ന് ഇരുന്നതും അമ്മു പരിഭവത്തോടെ എന്നോട് പറയുവാൻ തുടങ്ങി.

"എന്ത് ആവശ്യം ഉണ്ടെങ്കില്ലും എന്നോട് പറയാം എന്ന് പറഞ്ഞിട്ട് എന്നോട് പറയാതെ എന്തിനാ പുറത്തേക്ക് പോയെ? "

"പുറത്തേക്ക് ഒന്നും ഞാൻ പോയിട്ടില്ല. ഈ പറമ്പിൽ തന്നെ ഞാൻ ഉണ്ടായിരുന്നു "

"ഇനി അങ്ങനെ പുറത്തേക്കൊന്നും ഒറ്റക്ക് പോവണ്ട. വേണേൽ ഞാനും കൂടെ വരാം "

എന്റെ ഓർമ്മ നഷ്ടപെട്ടതിനാൽ എനിക്ക് വല്ല ആപത്തും വരുമോ എന്നായിരുന്നു അവരുടെ പേടി.

"അമ്മു ഞാൻ കൊച്ച് കുട്ടിയല്ല. എന്റെ ഓർമ്മയെ നഷ്ടപ്പെട്ടിട്ടുള്ളു. ബോധവും ബുദ്ധിയും നഷ്ടപ്പെട്ടിട്ടില്ല"

ഞാൻ അവളോട് പറഞ്ഞു

"വയ്യാത്ത ആളാ എവിടെങ്കിലും വീണ് വല്ലതും പറ്റിയാലോ എന്ന പേടികൊണ്ട ഞാൻ പറഞ്ഞേ "

അവൾ അതും പറഞ്ഞ് കരയാൻ തുടങ്ങി. എനിക്ക് അവളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് പിടിക്കിട്ടിയില്ല. അവൾ കരയുന്നത് കണ്ട് എനിക്ക് എന്തോ സങ്കടമായി. അവൾ

💬 Comments

View all comments