Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]
എന്നെ ഇത്രെയും അധികം സ്നേഹിക്കുന്നുണ്ട് എന്ന തിരിച്ചറിവ് എന്നിൽ ഞെട്ടൽ ഉളവാക്കി. ആ സ്നേഹം ഇനി അവൾക്കും തിരിച്ച് കൊടുക്കണം എന്ന് എന്റെ മനസ്സിൽ ഇരുന്ന് ആരോ പറയുന്നത് പോലെ.
"അമ്മു കരച്ചിൽ നിർത്ത്. ഇനി ഞാൻ ഒറ്റക്ക് പുറത്തേക്ക് പോവില്ല. ആരുടെയെങ്കിലും ഒപ്പമേ പോവൂ. എന്തുണ്ടേങ്കിലും ഞാൻ നിന്നോട് പറയാതെ ഒന്നും ചെയ്യില്ല. സത്യം "
ഞാൻ അമ്മുവിന് വാക്ക് നൽകി. അപ്പോൾ അവൾക്ക് സന്തോഷമായി.
"അമ്മു എനിക്ക് കുളിക്കണം. കുളിക്കാൻ ഒരു തോർത്ത് തരോ "
ഉച്ചക്ക് കിടന്ന് ഉറങ്ങിയതിഞ്ഞാൽ എനിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു.ക്ഷീണം മാറാൻ ഒന്ന് കുളിക്കാൻ ഞാൻ തീരുമാനിച്ചു.
എന്റെ ചോദ്യം കേട്ടതും അവൾ ഒരു തോർത്ത് എനിക്ക് എടുത്ത് തന്നു. ഞാൻ അതും വാങ്ങി കുളിക്കാനായി കുളി മുറിയിൽ കയറി. അമ്മു പുറത്തേക്കും പോയി.
കുളി കഴിഞ്ഞ് ഞാൻ താഴേക്ക് ഇറങ്ങി ചെന്നു. അവർ എല്ലാം ടി വി കാണുകയായിരുന്നു. ഞാനും അവരോടൊപ്പം കൂടി. ഇപ്പോ എനിക്ക് പഴയ അപരിചിത്വം ഇല്ല. ഇവരോടൊക്കെ ഞാൻ സംസാരിക്കാൻ തുടങ്ങി.
ടി വി യും കണ്ട് ഭക്ഷണം കഴിച്ച് ഉറങ്ങാനായി ഞാൻ മുറിയിലേക്ക് പോയി. ഞാൻ കട്ടിലിൽ കയറി ഇരുന്നു. അമ്മു കൈയിൽ വെള്ളവും എനിക്ക് കഴിക്കാനുമുള്ള ഗുളികകളുമായി വന്നു. ഞാൻ അത് അവളിൽ നിന്ന് വാങ്ങി കഴിച്ചു. മുറിയുടെ വാതിൽ അടച്ച് കുറ്റിയിട്ട് അമ്മു എനിക്ക് അരികിലായി വന്നിരുന്നു.
അവളോട് പലതും ചോദിച്ച് അറിയണം എന്ന് എനിക്കുണ്ടായിരുന്നു. എന്ത് ആദ്യം ചോദിക്കണം എന്ന് എനിക്ക് ഒരു പിടിയുമില്ല. ഒടുവിൽ ഞാൻ
💬 Comments
View all comments