Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]
അവളോട് എന്തെങ്കിലും സംസാരിക്കാൻ തീരുമാനിച്ചു.
"അമ്മു എനിക്ക് കുറേ കാര്യങ്ങൾ ചോദിക്കണം എന്നുണ്ട്. നീ എനിക്ക് അതെല്ലാം പറഞ്ഞു തരോ?"
"ഏട്ടന് എന്ത് കാര്യമാ അറിയേണ്ടേ?"
അവൾ എന്നോട് ചോദിച്ചു. എന്റെ മനസ്സിലെ ചോദ്യങ്ങൾ അവളോട് ചോദിക്കാൻ ഞാൻ തീരുമാനിച്ചു.
"അമ്മു. എനിക്ക് പഴയത് ഒന്നും ഓർമ്മയില്ല. അതുകൊണ്ട് എനിക്ക് എല്ലാം അറിയണം എന്ന് തോന്നി. നിന്നോട് ചോദിച്ച് അത് എല്ലാം അറിയണം എന്ന് തോന്നി. അതുകൊണ്ടാ ഞാൻ ഓരോന്ന് ചോദിക്കാൻ പോവുന്നേ "
"ഏട്ടൻ ചോദിച്ചോ. എല്ലാത്തിനും ഉത്തരം ഞാൻ തരാം "
അമ്മു ചോദിച്ചോളാൻ സമ്മതം നൽകി
"അമ്മു അമ്മുവിന്റെ യഥാർത്ഥ പേരെന്താ?"
ഞാൻ അമ്മുവിനോട് ആദ്യ ചോദ്യം ചോദിച്ചു. ഇത് കേട്ടതും അമ്മു കരയുവാൻ തുടങ്ങി. കുഴപ്പമായോ അവളോട് ചോദിച്ചത് വേറെ വല്ലതും ചോദിച്ചാൽ മതിയായിരുന്നു. ഒരു ഭർത്താവ് ഭാര്യയോട് പേര് ചോദിക്കാ എന്ന് വെച്ചാൽ അത് അവളിൽ എത്ര മാത്രം വേദന നൽകും. വേറെ വല്ലതും ചോദിച്ചാൽ മതിയായിരുന്നു.
"അമ്മു ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല ചോദിച്ചേ. എനിക്ക് ഓർമ്മ ഇല്ലാതെയല്ലേ "
ഞാൻ എന്റെ ഭാഗം ന്യായികരിച്ചു.
"അതല്ല ഏട്ടാ കുറേ നാളുകൾക്ക് ശേഷം ഏട്ടൻ എന്നോട് സംസാരിച്ചതിന്റെ സന്തോഷം കൊണ്ടാ. എത്ര നാളായിന്നോ എന്റെ പേര് ഏട്ടൻ വിളിക്കുന്നത് കേട്ടിട്ട് അതോണ്ടാ"
ഹോ ഇതിനായിരുന്നോ ഇവൾ കരഞ്ഞേ ആശ്വാസമായി. വിചാരിച്ചത് പോലെ ഒന്നും അല്ലല്ലോ ഭാഗ്യം.
"അമ്മു മതി കരഞ്ഞത്. ഇനി എത്ര വേണെമെങ്കിലും ഞാൻ സംസാരിക്കാം നീ ഒന്ന് കരയാതെ ഇരിക്കോ?"
"ഹും ഞാൻ ഇനി കരയുന്നില്ല. ഏട്ടന്
💬 Comments
View all comments