0%

Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]

Author : Ztalinn Read All Parts 972

എന്റെ പേര് അറിയണം അല്ലേ. അത്ര അല്ലെ വേണ്ടു ഞാൻ എന്റെ പേര് പറയാം. 'സാന്ദ്ര' അതാണ് എന്റെ പേര് "

"സാന്ദ്ര " ഞാൻ ആ പേര് പറഞ്ഞ് നോക്കി.

"കൊള്ളാം നല്ല പേരാ ഞാൻ നിന്നെ എന്താ വിളിച്ചിരുന്നത് "

ഞാൻ അമ്മുവിനോട് ചോദിച്ചു

"എന്നെ എല്ലാവരും അമ്മു എന്ന് തന്നെയാ വിളിക്കാ. ഏട്ടനും എന്നെ അങ്ങനെ വിളിച്ചാൽ മതി അതാ എനിക്ക് ഇഷ്ടം "

അവൾ എന്നോട് പറഞ്ഞു.

"അമ്മു... അമ്മുക്കുട്ടി... അമ്മുസേ..."

ഞാൻ അവളെ വിളിച്ചു.

"മതി എന്നെ കളിയാക്കിയത് "

"കളിയാക്കിയതല്ല എന്റെ അമ്മു ഞാൻ ഒന്ന് വിളിച്ച് നോക്കിയതാ "

"ഹും. ഇനി എന്താ അറിയേണ്ടേ?"

"നമ്മുക്ക് എത്ര വയസ്സുണ്ട്?"

"ഏട്ടന് 22 എനിക്ക് 20"

കൊള്ളാം രണ്ട് പേരുടെയും നല്ല പ്രായമ്മാ.

"നമ്മുടെ കല്യാണം എങ്ങനെയാ കഴിഞ്ഞേ? പ്രേമം ആണോ അതോ അരെയിൻജിടോ?"

"ഹി.. ഹി.. ഞാൻ ചേട്ടന്റ മുറപ്പെണ്ണാ. മാമ്മന്റെ മകൾ അങ്ങനെയാ നമ്മുടെ കല്യാണം കഴിഞ്ഞേ "

അവൾ ചിരിച്ചുക്കൊണ്ട് പറഞ്ഞു.ഇപ്പോ കരച്ചിൽ മാറി അവളിൽ സന്തോഷം നിറയാൻ തുടങ്ങി. അത്‌ ഉറപ്പിക്കാൻ എന്ന വണം ഞാൻ അവളോട് ചോദിച്ചു.

"നിനക്ക് ഞാൻ ഇങ്ങനെ ഓരോന്ന് ചോദിക്കുന്നതിൽ ബുദ്ധിമുട്ട് ഇണ്ടോ? അത്‌ വിഷമം വരുത്തുന്നുണ്ടോ?"

"എനിക്ക് അതിൽ ഒരു വിഷമവും ഇല്ല. പണ്ടത്തെ കാര്യങ്ങൾ ആലോചിക്കുന്നത് എനിക്ക് ഇഷ്ടമാ. പിന്നെ ഏട്ടന് ഓർമ്മ തിരിച്ച് വരാൻ അല്ലേ അത്‌ കൊണ്ട് എനിക്ക് സന്തോഷമേ ഉള്ളൂ. ഏട്ടൻ ഇനിയും ചോദിച്ചോ "

"ഇന്ന് വന്നവരുടെ കൂട്ടത്തിൽ

💬 Comments

View all comments