Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]
നിന്റെ അച്ഛനും അമ്മയെയും കണ്ടില്ല. അവരൊക്കെ എവിടെയാ?"
ചോദ്യങ്ങൾ ചോദിക്കുന്നതിൽ പ്രശ്നം ഒന്നുമില്ല എന്ന് മനസ്സിലാക്കിയ ഞാൻ അവളോട് ചോദിച്ചു. അത് വേണ്ടിയിരുന്നില്ല എന്ന് എനിക്ക് പിന്നീട് തോന്നി.
അത് കേട്ടതും അവൾ കരയാൻ തുടങ്ങി. എന്താ സംഭവം എന്നറിയാതെ ഞാൻ അവിടെ ഇരുന്നു.
"അവരെല്ലാം മരിച്ചു. അച്ഛനും അമ്മയും അനിയത്തിയും ഒരു കാറിൽ വരുമ്പോൾ ഒരു ലോറി തട്ടി ആക്‌സിഡന്റിൽ മരിച്ചു "
അവൾ അതും പറഞ്ഞ് പൊട്ടി കരയുവാൻ തുടങ്ങി. ശേ ആ ചോദ്യം വേണ്ടിയിരുന്നില്ല. അവൾ നല്ല മൂഡിൽ ആയിരുന്നു വേറെ എന്തെങ്കിലും ചോദിച്ചിരുന്നെങ്കിൽ അവൾ പലതും പറഞാനേ. ഞാൻ ചിന്തിച്ചു.
"അമ്മു കരയല്ലേ..സോറി...എനിക്ക് അറിയില്ലായിരുന്നു.ഞാൻ അറിയാതെ ചോദിച്ചതാ. ഇനി ഞാൻ ഒന്നും ചോദിക്കില്ല. സോറി നീ കിടന്നോ ഇനി നമ്മുക്ക് ഉറങ്ങാം. വാ കരച്ചിൽ നിർത്ത് നമ്മുക്ക് കിടക്കാം "
ഞാൻ സമാധാനിപ്പിക്കാൻ എന്ന രീതിയിൽ പറഞ്ഞു.
"അയ്യോ... അത് കുഴപ്പമില്ല. ഞാൻ പെട്ടെന്ന് അവരെയൊക്കെ ഓർത്ത് പോയി. ഏട്ടൻ ഇനി ചോദിച്ചോ. എനിക്ക് കുഴപ്പമില്ല "
അമ്മു കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു.
"മതി ചോദ്യ ഉത്തരങ്ങൾ. ഇനി നാളെ ആവാം. രാത്രി ഒരുപാടായി നമ്മുക്ക് കിടക്കാം. എനിക്ക് ഉറക്കം വരുന്നു"
"ഏട്ടന് വിഷമം ആയില്ലേ ഞാൻ കരഞ്ഞത്. ഇനി ഞാൻ കരയില്ല. വേറെ എന്തെങ്കിലും ചോദിച്ചോ "
അവൾ എനിക്ക് വിഷമം ആവണ്ട എന്ന രീതിയിൽ പറഞ്ഞു.
"എനിക്ക് ശരിക്കും ഉറക്കം വരുന്നുണ്ട്. നീ ലൈറ്റ് ഓഫാക്കിയെ നമ്മുക്ക് ഇനി നാളെ പറയാം. ഇനിയും സമയം ഉണ്ടേലോ "
💬 Comments
View all comments