0%

Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]

Author : Ztalinn Read All Parts 974

ഒരുപാട് ചോദിക്കാൻ ഉണ്ടെങ്കിലും ഞാൻ അതെല്ലാം വേണ്ടെന്ന് വെച്ചു. അമ്മു ലൈറ്റ് ഓഫാക്കി എന്റെ അരികിൽ കിടന്നു. ഞാൻ അവൾക്കരികിലും കിടന്നു. ആദ്യമായി ഒരു പെണ്ണിന്റെ അരികിൽ കിടക്കാൻ എനിക്ക് ഒരു ചെറിയ പേടിയുണ്ടായിരുന്നു. അവൾക്ക് ഞാൻ ഭർത്താവ് ആണെങ്കിലും എനിക്ക് അവൾ യഥാർത്ഥത്തിൽ ഭാര്യ അല്ലല്ലോ?

ഞാൻ ഒരു വിധത്തിൽ അവിടെ കിടന്നു. കഴിക്കുന്ന മരുന്നുകളുടെ ആണെന്ന് തോന്നുന്നു. കിടന്നതും ഉറങ്ങി പോയി.

രാവിലെ മുഖത്ത് വെയിൽ അടിച്ചപ്പോളാണ് ഞാൻ ഉണരുന്നത്. അമ്മു എപ്പോഴോ എഴുന്നേറ്റ് പോയിരുന്നു.ഞാൻ എഴുന്നേൽക്കാൻ നോക്കിയപ്പോൾ എന്റെ മുണ്ട് ഊരി പോയിരുന്നു. ചേ നാണക്കേടായി ഇനി ഇത് അവൾ കണ്ട് കാണോ? ഈ മുണ്ട് ഉടുത്ത് കിടന്നാൽ ഇതാ പ്രശ്നം. രാവിലെ എഴുന്നേൽക്കുമ്പോൾ മുണ്ട് കാണില്ല. എന്തെങ്കിലും ആവട്ടെ കാലത്തെ കാര്യങ്ങൾ നോക്കാം. ഞാൻ ഒന്ന് ബാത്‌റൂമിൽ പോയി വന്നു. പല്ല് തേക്കാൻ നോക്കിയപ്പോൾ ബ്രഷ് കാണാനില്ല. ഇനി അത്‌ എവിടെയാവോ ഇരിക്കുന്നത് അമ്മുവിനോട് ചോദിക്കാം.

ഞാൻ അമ്മുവിനെ നോക്കി താഴേക്ക് ചെന്നു. അമ്മുവും അമ്മയും അടുക്കളയിൽ എന്തോ കാര്യമായ പണിയിലാണ്. ഞാൻ അങ്ങോട്ട് ചെന്നു.

"ഉറക്കമൊക്കെ എങ്ങനെ ഉണ്ടായിരുന്നു മോനെ. നല്ല ഉറക്കം ലഭിച്ചോ?"

അമ്മ എന്നെ കണ്ടതും ചോദിച്ചു. ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു.

"ഹാ.. നല്ല ഉറക്കം ലഭിച്ചു. ഗുളികയുടെ ആണെന്ന് തോന്നുന്നു നല്ല ഉറക്കം കിട്ടി "

"ഡോസ് കൂടിയ ഗുളികയാ അതാ "

അമ്മ എന്നോട് പറഞ്ഞു.

"അമ്മു എന്റെ ബ്രഷ് എവിടെയാ ഇരിക്കുന്നേ. എനിക്ക് പല്ല് തേക്കണം "

ഞാൻ അമ്മുവിനോട് പറഞ്ഞു.

💬 Comments

View all comments