0%

Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]

Author : Ztalinn Read All Parts 975

"അയ്യോ. ഞാൻ ഇപ്പോ എടുത്ത് തരാമേ. ഒന്ന് നിൽക്കണേ "

അമ്മു അതും പറഞ്ഞ് എനിക്ക് ബ്രഷും പേസ്റ്റും നൽകി. ഞാൻ അത്‌ വാങ്ങി പല്ല് തേച്ചു. പല്ല് തേച്ച് കഴിഞ്ഞ് ഞാൻ അടുക്കളയിലേക്ക് തന്നെ പോയി.

"ഏട്ടാ വാ കുളിക്കാം. ഞാൻ തോർത്ത്‌ എടുത്ത് തരാം "

അമ്മു എന്നോട് പറഞ്ഞു.

"ഞാൻ കുളത്തിൽ പോയി കുളിക്കട്ടെ?"

ഇന്നലെ കണ്ടപ്പോളെ ആ കുളത്തിൽ കുളിക്കണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു. അതിനാൽ ഞാൻ അവരോട് ചോദിച്ചു.

"വേണ്ട വേണ്ട കുളത്തിൽ പിന്നെ കുളിക്കാം. ഇപ്പോ അകത്ത് ബാത്‌റൂമിൽ പോയി കുളിച്ചാൽ മതി. അസുഖം മാറിയിട്ട് കുളത്തിൽ പോയി കുളിക്കാം "

അമ്മ എന്റെ ആരോഗ്യത്തിൽ ആശങ്ക ഉള്ളതിഞ്ഞാൽ പറഞ്ഞു.

"ഇല്ല എനിക്ക് കുഴപ്പമൊന്നുമില്ല ഞാൻ വേഗം കുളിച്ച് വരാം "

"വേണ്ട ഇപ്പോ കുളത്തിൽ കുളിക്കേണ്ട. കുറച്ച് ദിവസം കഴിയട്ടെ എന്നിട്ട് കുളത്തിൽ പോവാം "

അമ്മ സമ്മതിക്കുന്നില്ല എന്ന് കണ്ട് ഞാൻ റൂമില്ലേക്ക് തിരികെ നടന്നു. അമ്മു എന്റെ പിന്നാലെ റൂമില്ലേക്ക് ഓടി വന്നു.

"ഏട്ടന് വിഷമം ആയോ? അമ്മ അങ്ങനെ പറഞ്ഞതിൽ "

അമ്മു എന്നോട് ചോദിച്ചു.

"ഇല്ല"

ഞാൻ പറഞ്ഞു.

"അസുഖം മാറിയിട്ട് കുളത്തിൽ കുളിക്കാട്ടോ "

അമ്മു എന്നെ സമ്മാധാനിപ്പിക്കാനായി പറഞ്ഞു.

"അമ്മു എനിക്ക് ഇപ്പോ ഒരു കുഴപ്പമില്ല.എനിക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല "

"ഏട്ടനാണോ കുഴപ്പമില്ലെന്ന് തീരുമാനിക്കുന്നത്. ഡോക്ടർ പറഞ്ഞിട്ടുണ്ട് വിഷ്ണുവേട്ടനെ ഒറ്റക്കൊന്നും വിടരുത് എന്ന് അതുകൊണ്ടാ "

അവരെ വിഷമിപ്പിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചു. ആ കുളം അത്രേക്ക്

💬 Comments

View all comments