0%

Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]

Author : Ztalinn Read All Parts 976

അങ്ങ് എനിക്ക് ഇഷ്ടപ്പെട്ടിരുന്നു അതിനാലാണ് അവിടെ കുളിക്കാം എന്ന് തീരുമാനിച്ചത്. ഒറ്റക്ക് പോവാനാലെ പ്രശ്നമുള്ളൂ നീയും കൂടി വാ എന്ന് എനിക്ക് പറയണം എന്നുണ്ടായിരുന്നു. ഒരു പെണിന്റെ മുന്നിൽ കുളിക്കണ്ട എന്ന് തോന്നി. അതുകൊണ്ട് ഞാൻ പറഞ്ഞില്ല.

അമ്മുവിൽ നിന്ന് ഒരു ടർക്കി വാങ്ങി ഞാൻ കുളിച്ചു. കുളി കഴിഞ്ഞ് വരുമ്പോൾ എനിക്ക് മാറാനായി അവൾ ഡ്രസ്സ്‌ എടുത്ത് വെച്ചിരുന്നു. ഞാൻ അതും ധരിച്ച് ഭക്ഷണം കഴിക്കാൻ പോയി.

എന്നെ കണ്ടതും അവർ എനിക്ക് ഭക്ഷണം വിളമ്പി തന്നു.

"അച്ഛനെവിടെയാ കാണാൻ ഇല്ലല്ലോ?"

അച്ഛനെ അവിടെ കാണാത്തതിഞ്ഞാൽ ഞാൻ അമ്മയോട് ചോദിച്ചു.

"അച്ഛൻ രാവിലെ തന്നെ പാടത്തേക്ക് പോയി "

അമ്മ പറഞ്ഞു.

"നാളെ അച്ഛൻ പോവുമ്പോൾ എന്നെ വിളിക്കോ. എന്നെയും കൂടെ കൊണ്ട് പോവാൻ പറയോ "

ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവരിൽ ഞെട്ടൽ ഉണ്ടായി. എന്ത് കൊണ്ടാണവോ അങ്ങനെ.

"ഹാ പറയാം മോനേംക്കൂടി കൊണ്ട് പോവാൻ ഞാൻ പറയാം "

അമ്മ പറഞ്ഞു. എന്തോ എനിക്ക് അവിടം എല്ലാം കാണാൻ തോന്നി.

ഭക്ഷണം കഴിച്ച് ഞങ്ങൾ മൂന്ന് പേരും ഉമ്മറത്തിരുന്ന് വർത്തമാനം പറഞ്ഞ് ഇരിക്കുബോളാണ് ഒരു ബൈക്ക് അങ്ങോട്ട്‌ കയറി വരുന്നത്.

"ചങ്കേ "

ബൈക്കിൽ വന്ന ആൾ അതും പറഞ്ഞ് എന്നെ കെട്ടി പിടിച്ചു. അത്‌ ആരെന്ന് അറിയാൻ ഞാൻ അവരെ നോക്കി. ഇരുവരുടെയും മുഖത്ത് പേടിയും ദേഷ്യവും ഞാൻ കണ്ടു.എന്തിനാവോ ഇപ്പോ ഇങ്ങനെ അവർ നോക്കുന്നേ ഞാൻ ചിന്തിച്ചു.

"അളിയാ.. ഇത് ഞാൻ ആടാ ജിതിൻ നിന്റെ ചങ്ക്. നിനക്ക് എന്നെ

💬 Comments

View all comments