0%

Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]

Author : Ztalinn Read All Parts 977

മനസ്സിലായില്ലേ "

അവൻ എന്നോട് പറഞ്ഞു. ഞാൻ മനസ്സിലാവാത്ത രീതിയിൽ തലയാട്ടി.

"നിനക്ക് ഓർമ്മ ഇല്ലെന്ന് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. ആരെ മറന്നാലും നീ എന്നെ ഓർക്കുമെന്ന് ഞാൻ കരുതി "

അവൻ തന്നെ മനസ്സിലാക്കാത്ത വിഷമത്തിൽ പറഞ്ഞു.

"സോറി"

അവന്റെ വിഷമം കണ്ടപ്പോൾ ഞാൻ പറഞ്ഞു.

"സാരമില്ലെടാ എനിക്ക് പ്രശ്നമൊന്നുമില്ല. നീ എന്റെ ഒപ്പം വരാണെങ്കിൽ നിനക്ക് ഞാൻ ഓർമ്മ വരാനുള്ള വഴി പറഞ്ഞ് തരാം "

അവനിൽ ഞാൻ ആത്മാർത്ഥയുള്ള കൂട്ടുകാരനെ ഞാൻ കണ്ടു. ഇവനിലൂടെ എന്നെ കുറിച്ച് എല്ലാം ചോദിച്ച് അറിയാം എന്ന് കരുതി.

"ഞാൻ വരാം "

അവനോട് ഞാൻ പറഞ്ഞു. ഇത് കേട്ടതും അമ്മുവിലും അമ്മയിലും എന്തോ ഭയം നിറഞ്ഞു.

"വേണ്ട മരുന്ന് കഴിക്കുന്നതാ ഒറ്റക്കൊന്നും പോവണ്ട "

അമ്മ പറഞ്ഞു.

"അതിന് അവൻ ഒറ്റക്ക് അല്ലല്ലോ ഞാനും കൂടിയിലെ "

ജിതിൻ അതിന് മറുപടി നൽകി.

ഞാൻ അവനോടൊപ്പം പോവുന്നതിനാൽ അവരിൽ എന്തോ പേടി നിറഞ്ഞു. ഞാൻ പോവാതിരിക്കാൻ എന്തെല്ലാമോ കാരണങ്ങൾ അവർ പറഞ്ഞു. ജിതിൻ അവയെ എല്ലാം തള്ളി കളഞ്ഞ് എന്നെ കൂട്ടി കൊണ്ട് പോവാൻ ശക്തമായി നിന്നു.

അവൻ എന്റെ ചങ്ക് എന്നല്ലേ പറഞ്ഞേ. പിന്നെ അവരെന്തിനാ എതിർക്കുന്നേ അവൻ അത്രക്കും പ്രശ്നക്കാരനാണോ. എന്തായാലും അവനൊപ്പം പോവാം. ഞാൻ ആരെന്ന് അറിയാം. അതായിരുന്നു എന്റെ ഉദ്ദേശം.

"അമ്മേ ഞാൻ ഇവന്റെ ഒപ്പം പോവാം. ജിതിന്റെ ഒപ്പം പോയാൽ എനിക്ക് പഴയേ കാര്യങ്ങൾ ഓർമ്മ കിട്ടിയാല്ലോ. അത്‌ നല്ലത് അല്ലേ. ഞാൻ പോവാ. പെട്ടെന്ന് തന്നെ വരാം.

💬 Comments

View all comments