0%

Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]

Author : Ztalinn Read All Parts 978

പ്രശ്നമൊന്നും ഉണ്ടാവില്ല. വേഗം വരാം "

ഞാൻ അമ്മക്ക് ഉറപ്പ് നൽകി. പറഞ്ഞ് തിരുത്താൻ കഴിയില്ല എന്ന് മനസ്സിലാക്കിയ അമ്മ എന്നെ അവനോടൊപ്പം പോവാൻ സമ്മതം നൽകി.

ഞാൻ ജിതിന്റെ ഒപ്പം ബൈക്കിൽ കയറി വീട്ടിൽ നിന്ന് ഇറങ്ങി. ബൈക്കിൽ ഇരിക്കുമ്പോൾ ഞാൻ അവരെ ഒന്ന് നോക്കി. നിറ കണ്ണുകളോടെ അവരെന്നെ നോക്കുനുണ്ടായിരുന്നു. അവരുടെ നോട്ടത്തിൽ നിന്ന് ഞാൻ മനസ്സിലാക്കി ജിതിൻ അത്ര നല്ല പുള്ളി അല്ലെന്ന്. അവനെ എന്തോ അവർ ഭയക്കുന്നു. അതിന് കാരണം എന്തെന്ന് അറിയാൻ ഞാൻ തീരുമാനിച്ചു.

ബൈക്ക് ചെന്ന് നിന്നത് ഒരു പഴയ വീട്ടിലേക്കാണ്. ഇവിടെ എന്തിനാ വന്നത് എന്ന അർത്ഥത്തിൽ ഞാൻ ജിതിനെ നോക്കി.

"ഇറങ്ങ് ബ്രോ ഇത് എന്റെ വീടാണ്. ഒന്നും കൊണ്ട് പേടിക്കേണ്ട ഇവിടെ നമ്മുക്ക് വേണ്ട എല്ലാ സെറ്റപ്പും ഉണ്ട് "

അവൻ എന്നോട് പറഞ്ഞു. വാതിൽ തുറന്ന് അവൻ വീടിന്റെ ഉള്ളിലേക്ക് കയറി. ഞാൻ അവിടം നോക്കി നിന്നു.

"വാടാ അകത്തേക്ക് കയ്റ് "

അവൻ എന്നെ അകത്തേക്ക് ക്ഷണിച്ചു. ഞാൻ ആ വീട്ടിലേക്ക് കയറി. ആ വീട്ടിൽ വേറെ ആരും തന്നെ ഉണ്ടായിരുന്നില്ല.

ഞാൻ അകത്ത് ഒരു കസേരയിൽ ഇരുന്നു. ജിതിൻ അകത്ത് പോയി ഒരു മദ്യ കുപ്പിയുമായി വന്നു. കൈയിൽ വെള്ളവും ഉണ്ടായിരുന്നു. അവൻ എന്റെ മുൻപിൽ അതും വെച്ച് വീണ്ടും അകത്തേക്ക് പോയി.

"ബ്രോ ഞാൻ വന്നിട്ടേ അടിക്കാവോ. അതിന് മുൻപ് അടിക്കല്ലേ. ഞാൻ ടച്ചിങ്‌സ്സുമായി വരാം. എന്നിട്ട് അടിക്കാം "

അതും പറഞ്ഞ് അവൻ അകത്തേക്ക് പോയി. ഇവൻ

💬 Comments

View all comments