0%

Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]

Author : Ztalinn Read All Parts 979

നല്ല അടിയാണെന്ന് തോന്നുന്നു. ചിന്തിച്ചിരിക്കുമ്പോളേക്കും അവൻ ഒരു പാത്രത്തിൽ മിച്ചറുമായി എന്റെ അരികിൽ വന്നിരുന്നു.

"ഇത് എന്ത് പറ്റി. ഒരു കുപ്പി കണ്ടാൽ അപ്പോ തന്നെ എടുത്ത് കമ്മത്തുന്ന ആളാണല്ലോ. നീ ഈ ശീലങ്ങളും മറന്നോ "

അവൻ എന്നോട് ചോദിച്ചു. ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു. അതിൽ നിന്ന് ഒരു കാര്യം പിടി കിട്ടി ഞാൻ നല്ല വെള്ളമടിയാണെന്ന്. സത്യത്തിൽ യഥാർത്ഥ ഞാൻ കുടിക്കാറില്ല. ഇന്നവരെ കുടിച്ചിട്ട് പോലുമില്ല. ഇനി ഇവനോട് എന്ത് പറഞ്ഞ് ഒഴിവാക്കണമാവോ. ഞാൻ ആലോചിക്കാൻ തുടങ്ങി.

അപ്പോളേക്കും കുപ്പി പൊട്ടിച്ച് മുന്നിൽ ഇരുന്ന ഒരു ഗ്ലാസിൽ അവൻ ഒഴിക്കാൻ തുടങ്ങി. അടുത്ത ഗ്ലാസിൽ ഒഴിക്കാൻ പോവുമ്പോളേക്കും ഞാൻ തടഞ്ഞു.

"വേണ്ട എനിക്ക് ഒഴിക്കേണ്ട "

ഞാൻ പറഞ്ഞു.

"ഹേ. ഇത് എന്ത് പറ്റി. നീ തന്നെ അല്ലേ ഈ പറയുന്നത്.നീ അത്‌ അങ്ങോട്ട് പിടിപ്പിച്ചേ "

ജിതിൻ നിർബന്ധിപ്പിച്ചു.

"വേണ്ട ബ്രോ പിന്നീട് ആവാം "

ഞാൻ ഒഴിഞ്ഞ് മാറി

"ശരി നീ അടിക്കേണ്ട. വേണേൽ മറ്റേത് എടുക്കാം "

"മറ്റേതോ"

എന്താന്ന് അറിയാതെ ഞാൻ ചോദിച്ചു.

"എടാ മറ്റേത് തന്നെ നമ്മുടെ കഞ്ചാവ്"

ഇനി ഇതും ഉണ്ടായിരുന്നോ. വെറുതേ അല്ല അമ്മയും അമ്മുവും ഇവന്റെ കൂടെ പോവുന്നതിൽ പേടിച്ചത്. ഇപ്പോ എനിക്ക് കാര്യം പിടികിട്ടി.

"ഹേയ്. ഇപ്പോൾ ഒന്നും വേണ്ട. പിന്നീട് ആവാം.മരുന്ന് കഴിക്കുന്നതിനാൽ ഒന്നും വേണ്ടെന്ന് ഡോക്ടർ പറഞിട്ടുണ്ട് അതോണ്ടാ "

ഞാൻ ഒരു കള്ളം പറഞ്ഞു.

"ചേ.... ഞാൻ നിന്നെ കണ്ട സന്തോഷത്തിൽ ഒരെണ്ണം അടിക്കാം എന്ന്

💬 Comments

View all comments