0%

Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]

Author : Ztalinn Read All Parts 443

താങ്കൾ ഇവിടെ വന്നിട്ട് "

"മാസങ്ങളോ ഞാനോ" വിശ്വാസം വരാതെ ഞാൻ ഡോക്ടറോടായി ചോദിച്ചു.

"അതേ. 8 മാസ്സങ്ങൾ ആവുന്നു.ആക്‌സിഡന്റ് പറ്റി താങ്കൾ കോമയിൽ ആയിരുന്നു.കഴിഞ്ഞത് വലതും ഓർക്കാൻ സാധിക്കുന്നുണ്ടോ.നിങ്ങളുടെ പേര് വീട് എന്താണ് സംഭവിച്ചത് "

ഞാൻ എന്നെ കുറിച്ചുള്ള കാര്യങ്ങൾ ചിന്തിക്കാൻ തുടങ്ങി. ഒന്നും എനിക്ക് ശരിക്കും ഓർമ്മ കിട്ടുന്നില്ല. വിഷ്ണു എന്ന എന്റെ പേരും ജീവിതത്തിലെ കുറച്ച് കാര്യങ്ങളും ഒരു പുക മറ പോലെ എന്നിൽ തെളിഞ്ഞു. അധികമൊന്നും ആലോചിച്ചിട്ട് കിട്ടുന്നില്ല. കൂടുതൽ ചിന്തിച്ചപ്പോൾ തല വേദനിക്കുന്ന പോലെ. ഞാൻ വേദന കൊണ്ട് അലറി വിളിക്കാൻ തുടങ്ങി. ഡോക്ടർ വേഗം തന്നെ ഒരു ഇൻജെക്ഷൻ എടുത്ത് എന്നെ കുത്തി വെച്ചു. ഞാൻ വീണ്ടും മയക്കത്തിലേക്ക് വീണു.

ഡോക്ടർ വന്ന് പിന്നീട് വിളിക്കുമ്പോളാണ് ഞാൻ എഴുന്നേൽക്കുന്നത്.

"വിഷ്ണുവിന് ഇവരെ മനസ്സിലായോ "

ഡോക്ടർ കുറച്ച് പേരേ ചൂണ്ടി കാട്ടി.ഡോക്ടർ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് ഞാൻ നോക്കി. അവിടെ ഒരു സ്ത്രിയും പുരുഷനും ഒരു പെൺകുട്ടിയും നിൽക്കുന്നുണ്ടായിരുന്നു. ആരാ ഇവര് ഇവരെന്തിനാ എന്നെ കാണാൻ വന്നേക്കുന്നേ. ഡോക്ടർ എന്തിനാ എന്നോട് ഇവരെ മനസ്സിലായോ എന്ന് ചോദിച്ചത്. ഒന്നും മനസ്സിലാവാതെ ഞാൻ ഇവരെ അറിയില്ലെന്ന് പറഞ്ഞു.

അത്‌ കേട്ടതും ആ സ്ത്രീകൾ കരയുവാൻ തുടങ്ങി.

"ഡോക്ടർ ഇവരൊക്കെ ആരാ. എന്തിനാ ഇവിടെ നിന്ന് കരയുന്നത്. ഇവരെ അറിയോ എന്ന് ചോദിച്ചത് എന്തിനാ "

ഞാൻ ഒന്നും മനസ്സിലാവാതെ ചോദിച്ചു.

"കൂൾ വിഷ്ണു കൂൾ. നീ ഒന്നുംകൂടി സമ്മാധാനത്തിൽ ആലോചിച്ചേ ഇവരെ അറിയോന്ന്"

ഡോക്ടർ എന്നെ ആശ്വസിപ്പിച്ചു.

"എനിക്ക് ഇവരെ ഒന്നും അറിയില്ല ഞാൻ ആദ്യമായാണ് ഇവരെ കാണുന്നത് "

"നിനക്ക് നിന്റെ അച്ഛനെയും അമ്മയെയും ഭാര്യയെയും കണ്ടിട്ട് മനസ്സിലായില്ല"

ആ സ്ത്രീ കരഞ്ഞുക്കൊണ്ട് പറഞ്ഞു.

ഞാൻ അവരിൽ നിന്ന് വന്ന വാക്കുകൾ കേട്ട് ഞെട്ടി. അച്ഛനും അമ്മയോ കല്യാണം കഴിയാത്ത എനിക്ക് ഭാര്യയോ ഇവരെന്താണ് പറയുന്നത്.

"ഡോക്ടർ എനിക്ക് ഇവരെ അറിയില്ല. ഇവർ എന്റെ ആരുമല്ല. ഇവരെന്തോ തട്ടിപ്പായി ഇറങ്ങിയതാ. ഇവരെ പോലീസിൽ ഏൽപ്പിക്ക് "

ഞാൻ എന്താ

💬 Comments

View all comments