Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]
നോക്കി. ഒന്നും നടക്കാതെ വന്നപ്പോൾ അവർ കണ്ട വഴിയാണ് എന്റെ കല്യാണം.
അതിനവർക്ക് പെണിനെ അധികം തേടേണ്ടി വന്നില്ല. മുറപ്പെണ്ണ് ആയ അമ്മുവിനെ എന്നെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ തീരുമാനിച്ചു. അച്ഛനെ ധിക്കരിക്കാൻ പറ്റാത്തതിഞ്ഞാലും എന്നെ ഇഷ്ടമുള്ളത് കൊണ്ടും അവൾ എന്നെ കല്യാണം കഴിച്ചു.
കല്യാണം കഴിഞ്ഞാൽ ഞാൻ നന്നാവും എന്നായിരുന്നു അവർ കരുതിയത്.എന്നാൽ ഞാൻ നന്നായില്ല. എന്നെ നന്നാക്കാൻ അമ്മു കുറേ ശ്രമിച്ചെങ്കിലും അതൊന്നും നടന്നില്ല. അവൾ എന്നിൽ എടുക്കുന്ന സ്വാതന്ത്ര്യങ്ങളിൽ ഇഷ്ടപെടാത്തതിഞ്ഞാൽ ഞാൻ അവളെ മർദിക്കുമായിരുന്നു. പിന്നിട് അത് എനിക്ക് ഹരമായി മാറി. പാവം പോവാൻ ഒരു ഇടവുമില്ലാതെ അതെല്ലാം അവൾ സഹിച്ച് നിൽക്കുന്നു. ഞാൻ മാറും എന്ന പ്രത്യാശയോടെ.
ഒരിക്കൽ എവിടെന്നോ കുടിച്ച് ബോധമില്ലാതെ ബൈക്ക് ഓടിച്ച് വരുമ്പോൾ ഏതോ ഒരു ബസിൽ തട്ടിയാണ് എനിക്ക് ആക്‌സിഡന്റ് പറ്റുന്നത്. അങ്ങനെയാണ് ഞാൻ കോമയിൽ ആവുന്നത്.
ഇത്രെയും ആണ് ഞാൻ അവനിൽ നിന്ന് അറിഞ്ഞത്.എന്തുകൊണ്ടാണ് ആളുകൾക്ക് എന്റെ ഓർമ്മ പോയപ്പോൾ സന്തോഷം ആയത് എന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. എന്തുകൊണ്ടാണ് എനിക്ക് ഈ ജീവിതം ലഭിച്ചത് എന്ന് മനസ്സിലാവുന്നില്ല. ചിലപ്പോൾ ഞാൻ കാരണം വേദനിപ്പിച്ചവർക്ക് നല്ലത് നൽകാൻ വേണ്ടി ആയിരിക്കും എന്നെ ഇവിടെ എത്തിച്ചത്.ആ വിഷ്ണു കാരണം ദുരിതം അനുഭവിച്ചവർക്ക് ഈ എന്നിലൂടെ നല്ലത് നൽകാൻ ഞാൻ തീരുമാനിച്ചു. ഇനി അവരെ ബുദ്ധിമുട്ടിക്കരുത് എന്നിലൂടെ അവർ സന്തോഷിക്കണം അഭിമാനിക്കണം ഞാൻ തീരുമാനിച്ചു.
ഞാൻ നടന്ന് വീട് എത്താറായി. ജിതിൻ അവസാനം പറഞ്ഞ വാക്കായിരുന്ന എന്റെ മനസ്സിൽ.
"നമ്മൾ ഒരുപാട് പേരേ കളിച്ചിട്ടുണ്ട്. നീ എനിക്ക്
💬 Comments
View all comments