Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]
അമ്മുവിനെ കളിക്കാൻ തരാമെന്ന് പറഞ്ഞിട്ട് ഇത് വരെ തന്നിട്ടില്ല. അവൾ സമ്മതിച്ചില്ലെങ്കിൽ കെട്ടിയിട്ട് കളിക്കാം എന്ന് പറഞ്ഞിട്ട് പോലും നീ കൊണ്ട് തന്നിട്ടില്ല. ഈ അടുത്തെങ്കിലും നീ അവളെ കൊണ്ടു വരോ..?"
സകല വൃത്തിക്കേടുകളും പോരാതെ ഇതും കൂടി ഞാൻ ചെയ്യാൻ നോക്കി. എത്ര വലിയ നാറി ആയിരിക്കണം ഞാൻ അപ്പോൾ.സ്വന്തം ഭാര്യയെ അവളുടെ സമ്മതം ഇല്ലാതെ കൂട്ടി കൊടുക്കാൻ പോയവൻ. ഓർക്കുമ്പോൾ എനിക്ക് അവനോട് ദേക്ഷ്യം തോന്നുന്നു. ഞാൻ അറിഞ്ഞ അമ്മുവിനെ ഞാൻ ഒരിക്കലും അവന് കൊടുക്കില്ല. അവളെ ഞാൻ സ്നേഹിക്കും. അവന് കൊടുക്കാൻ പറ്റാതെ പോയ അവൾ ആഗ്രഹിച്ച ഭർത്താവായി ഞാൻ മാറും. ഞാൻ ഒറച്ച തീരുമാനത്തോടെ വീട്ടിലേക്ക് കയറി.
വീട്ടിൽ എന്നെയും കാത്ത് അമ്മയും അമ്മുവും ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ജിതിന്റെ കൂടെ പോയി എന്ന് അറിഞ്ഞതിഞ്ഞാൽ ആണെന്ന് തോന്നുന്നു അച്ഛനും അവിടെ ഉണ്ടായിരുന്നു. ഞാൻ രണ്ട് കാലിൽ വന്നതിൽ അവരിൽ സന്തോഷം നൽകി. ഒപ്പം എനിക്ക് ഒന്നും സംഭവിക്കാത്തത്തിൽ അവരിൽ സന്തോഷവും.
ഞാൻ അവിടെ എത്തുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു. ഞാൻ ഉച്ചക്ക് ഒന്നും കഴിച്ചില്ല എന്ന് മനസ്സിലാക്കിയ അമ്മു എനിക്ക് ചോർ വിളമ്പി തന്നു. ഞാൻ അതും കഴിച്ച് കൈ കഴുകി വരുമ്പോളായിരുന്നു അമ്മു എനിക്ക് ഉച്ചക്കത്തെ ഗുളികകളുമായി വരുന്നു.
"വിഷ്ണുവേട്ടാ ഈ ഗുളിക കഴിക്ക്"
അവൾ എനിക്ക് നേരേ ഗുളിക നീട്ടി.
"വേണ്ട"
"ഇത് എന്താ ഇപ്പോ ഇങ്ങനെ. ഗുളിക വെടിച്ച് കഴിച്ചേ"
"നിന്നോട് ഞാൻ വേണ്ടെന്ന് പറഞ്ഞില്ലേ "
ഞാൻ അവളോട് ദേക്ഷ്യപ്പെട്ടു. ഇത് കണ്ട് അമ്മു കരയുവാൻ തുടങ്ങി.
💬 Comments
View all comments