Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]
പോലെ എനിക്ക് അങ്ങനെ വല്ല പേരും ഉണ്ടോ?"
"ഉണ്ണി.എന്റെ ഉണ്ണിയേട്ടൻ "
അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
"പിന്നെ എന്താ എന്നെ ആരും അങ്ങനെ വിളിക്കാത്തെ "
ഞാൻ എന്റെ സംശയം ആരാഞ്ഞു.
"ഒരിക്കൽ അങ്ങനെ വിളിച്ചവരെ ഒക്കെ ചേട്ടൻ ചീത്ത പറഞ്ഞു. ഞാൻ ഉണ്ണി അല്ല വലിയ ചെക്കനായായി എന്നെ ആരും അങ്ങനെ വിളിക്കെണ്ടന്ന് "
"നിനക്ക് എന്നെ അങ്ങനെ വിളിക്കുന്നതാണോ ഇഷ്ടം "
"മ്മ് "
"എന്നാൽ നീ എന്നെ അങ്ങനെ വിളിച്ചോ"
"ശരിക്കും!"
അവൾ വിശ്വാസം വരാതെ ചോദിച്ചു.
"വിളിച്ചോ പെണ്ണെ. നിന്റെ ഇഷ്ടമാ എന്റെ ഇഷ്ടം "
"ഉണ്ണിയേട്ടാ...."
സന്തോഷം കൊണ്ട് അവൾ എന്നെ കെട്ടിപിടിച്ച് അങ്ങനെ വിളിച്ചു. ഞാൻ അവളെ എന്നോട് ചേർത്ത് പിടിച്ചു. അമ്മു എന്റെ തോളിൽ തല ചായിച്ച് കിടന്നു. ഏറെ സന്തോഷവധിയായിരുന്നു അവൾ. ഞാൻ അമ്മുവിനൊപ്പം അവിടെ തന്നെ ഇരുന്നു.അമ്മുവിനെ ഞാൻ എന്റെ ഭാര്യയായി കാണാൻ തുടങ്ങി. ഇവളെ ഞാൻ ഒരിക്കലും വിട്ട് കളയില്ല എന്നോടൊപ്പം എന്നും ഇങ്ങനെ ചേർത്ത് പിടിക്കണം ഞാൻ തീരുമാനിച്ചു.
"അയ്യോ... നേരം ഒരുപാടായി നമ്മൾ ഇവിടെ വന്നിട്ട്. എന്നെ ഉണ്ണിയേട്ടനെ വിളിച്ചോണ്ട് വരാൻ പറഞ്ഞ് അവര് വിട്ടതാ. ഉണ്ണിയേട്ടൻ എഴുന്നേച്ചേ വാ പോവാം "
അമ്മു പെട്ടെന്ന് ഓർത്തുകൊണ്ട് പറഞ്ഞു.
ഞാനും അമ്മുവും അവിടെന്ന് കൈ കോർത്ത് വീട്ടിലേക്ക് നടന്നു. അമ്മുവിന് തന്റെ പഴയ ഉണ്ണിയേട്ടനെ കിട്ടിയ സന്തോഷമായിരുന്നു.
വീട്ടിൽ അമ്മയും അച്ഛനും എന്തോ ചിന്തയിലായി ഇരിക്കുന്നുണ്ടായിരുന്നു. ഞാനും അമ്മുവും അവരുടെ അടുത്തേക്ക് നടന്നു.
"അച്ഛാ.. അമ്മേ... ഇപ്പോൾ എനിക്ക് എന്റെ
💬 Comments
View all comments