Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]
മനസ്സിലാവാതെ ഞാൻ പറഞ്ഞു.
"ഉണ്ണി എടാ അത് പുറത്തവാ എന്ന് പറഞ്ഞാൽ അവൾക്ക് പീരിയഡ്സ് ആയിന്ന് "
"എന്നിട്ട് അവൾ എവിടെ കാണാൻ ഇല്ലല്ലോ "
കാര്യം പിടികിട്ടിയ ഞാൻ അമ്മയോട് ചോദിച്ചു.
"അവൾ അപ്പുറത്ത് ചായിപ്പിലുണ്ട്. ഈ സമയത്ത് അവളെ ആരും കാണാനും തൊടാനും പാടില്ല "
അമ്മ പറയുന്നത് കേട്ട് എനിക്ക് ദേക്ഷ്യം വരാൻ തുടങ്ങി. ഈ കാലത്ത് ഇങ്ങനെയും ചിന്തിക്കുന്നവരോ. എനിക്ക് അമ്മുവിനെ അങ്ങനെ മാറ്റി നിർത്തി എന്ന് പറഞ്ഞപ്പോൾ സഹിക്കാൻ പറ്റിയില്ല. ഞാൻ അവിടേക്ക് ഓടി.
ഞാൻ അവൾ കിടന്ന മുറിയിലേക്ക് വാതിൽ തളി തുറന്ന് കയറി. അതൊരു പഴയ സാധനങ്ങൾ വെക്കുന്ന ഒരു കൊച്ച് മുറിയായിരുന്നു. വീടിന്റെ പുറക് വശത്തുള്ള അധികം വെളിച്ചവും സൗകര്യങ്ങളും ഇല്ലാത്ത മുറി.
മുറിയിൽ താഴെ ഒരു പായ വിരിച്ച് കിടക്കുകയായിരുന്നു അവൾ.വയറ്റിൽ ചൂട് വെള്ളം പിടിക്കുന്ന ഒരു ബാഗും വെച്ചായിരുന്നു അവൾ കിടന്നിരുന്നത്.എനിക്ക് അമ്മുവിന്റെ കിടപ്പ് കണ്ട് സങ്കടം തോന്നി. അവളുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു.
"അമ്മു... അമ്മു "
ഞാൻ അവളെ പായയിൽ നിന്ന് എഴുന്നേൽപ്പിച്ച് അവളെ കെട്ടിപിടിച്ചു. എന്നെ കണ്ട സന്തോഷത്തിൽ അവൾ എന്നെയും തിരിച്ച് കെട്ടിപിടിച്ചു.താൻ എവിടെയാണ് കിടക്കുന്നത് എന്ന തിരിച്ചറിവ് വന്നപ്പോൾ അവൾ എന്നെ തളി മാറ്റി.
"വിട്.. വിട്.. എന്നെ ആരും തൊടാൻ പാടില്ല. ആണുങ്ങൾ ആരും ഈ മുറിയിൽ വരാൻ പാടില്ല. പോ ഇവിടെന്ന് ഇറങ്ങി പോ "
അമ്മു എന്നെ പുറത്താക്കാൻ നോക്കി. എനിക്ക് അത് കണ്ട് ദേക്ഷ്യം വന്നു.
"നീ ഇവിടെ
💬 Comments
View all comments