0%

Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]

Author : Ztalinn Read All Parts 995

കിടക്കേണ്ട വന്നേ നമ്മുക്ക് റൂമിൽ പോവാം.വന്നേ എഴുന്നേറ്റേ "

ഞാൻ അമ്മുവിനെ എഴുന്നേൽപ്പിക്കാൻ നോക്കി. അമ്മു എന്നെ തടഞ്ഞു.

"എന്താ ഉണ്ണിയേട്ടാ കാണിക്കുന്നേ എന്നെ തൊടാൻ പാടില്ല. ഞാൻ ഇപ്പോൾ അശുദ്ധയാണ് "

"നീ എനിക്ക് ഒരിക്കലും ആശുദ്ധയല്ല.നിനക്ക് പഠിപ്പില്ലേ എന്നിട്ടാണോ നീ ഇങ്ങനെ പറയുന്നേ.നീ വന്നേ നമ്മുക്ക് പോവാം "

എനിക്ക് അവളിൽ നിന്ന് വന്ന വാക്കുകൾ കേട്ട് ദേക്ഷ്യം ഇരമ്പി കയറി.

അപ്പോഴേക്കും അച്ഛനും അമ്മയും അവിടേക്ക് ഓടി കയറി. എന്നെ ഇവിടെ കണ്ട അച്ഛൻ എന്നോട് ചൂടായി.

"ഉണ്ണി നീ എന്താ ഇവിടെ ഈ സമയത്ത് ഈ മുറിയിൽ കയറാൻ പാടില്ലെന്ന് നിനക്ക് അറിയില്ലേ. നീ പുറത്ത് പോ "

കാലം മാറിയിട്ടും അതൊന്നും അറിയാതെ ഇങ്ങനെ ചിന്തിക്കുന്നവരോ. എനിക്ക് അതിശയവും വെറുപ്പും തോന്നി.

"ഉണ്ണി ഇതൊരു നാട്ട് നടപ്പാ. നീ ഇങ്ങോട്ട് പൊന്നേ"

അമ്മ എന്നെ പുറത്ത് കടത്താൻ നോക്കി.

"അമ്മേ.. അമ്മയും ഒരു സ്ത്രീ അല്ലേ. അമ്മക്ക് ഇത്തരം വിശ്വാസങ്ങളുടെ പേരിൽ അനുഭവിച്ച ബുദ്ധിമുട്ട് അറിയാമല്ലോ. കാലം ഒരുപാട് മാറിയില്ലേ. പലരും ഇത്തരം വിശ്വാസങ്ങൾ ഉപേക്ഷിച്ചു. ആർത്തവം ഒരു അശുദ്ധിയല്ല എന്ന് മനസ്സിലാക്കി. നമ്മുക്കും ഇത് നിർത്തിക്കുടെ. വരും തലമുറയിലേക്ക് ഇത് പകർന്ന് കൊടുക്കണോ "

ഞാൻ അമ്മയെ നോക്കി പറഞ്ഞു.

"ഉണ്ണി പറഞ്ഞത് ശരിയാ. നമ്മുക്ക് ഇനി ഇങ്ങനത്തെ രീതിയൊന്നും വേണ്ടാ.ഞാനും ഇത് നിർത്തണം എന്ന് തീരുമാനിച്ചിരുന്നതാ. ഇനി ഇത്തരം വിശ്വാസങ്ങളൊന്നും നമ്മുക്ക് വേണ്ടാ.നീ അമ്മുവിനെ വിളിച്ചോണ്ട് അകത്തേക്ക് പോ "

അച്ഛനും അമ്മയുടെ തീരുമാനത്തെ ശരി വെച്ചു.അമ്മുവിന്റെ

💬 Comments

View all comments