0%

Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]

Author : Ztalinn Read All Parts 997

ഭാര്യമാർ ഏറ്റവും ആഗ്രഹിക്കുന്നത് ഭർത്താവിന്റെ സാമിപ്യമാണ് "

അവൾ അതും പറഞ്ഞ് എന്റെ കൈയിൽ മുറുകെ പിടിച്ചു.

"എന്നിട്ടാണോ നീ എന്നെ നേരത്തെ മുറിയിൽ നിന്ന് പുറത്താക്കിയത്"

"അത്‌... അമ്മ..."

അവൾ വാക്കുകൾക്കായി തപ്പി.

"മതി പറഞ്ഞത്. എനിക്ക് മനസ്സിലാവും നീ എന്താ പറയാൻ പോവുന്നത് എന്ന്. നിനക്ക് ഞാൻ അമ്മയോട് അങ്ങനെ പറഞ്ഞതിൽ ദേക്ഷ്യമുണ്ടോ "

"എനിക്ക് ഉണ്ണിയേട്ടൻ ആദ്യം അങ്ങനെ പറഞ്ഞപ്പോൾ പേടി ആയി. അങ്ങനെ പറഞ്ഞത് കൊണ്ടല്ലെ ഇപ്പോ ഞാൻ ഇവിടെ ആയത്. ഇപ്പോ കുഴപ്പമില്ല. ഞാൻ എന്തോരം പേടിച്ചിണ്ടന്നോ ആ മുറിയിൽ അങ്ങനെ കിടക്കുമ്പോൾ. ഞാൻ അവിടെ കരഞ്ഞു കൊണ്ടാണ് എന്റെ ആ ദിവസങ്ങൾ തള്ളി നിക്കിയിരുന്നത് "

"ഇനി വിഷമിക്കേണ്ട ഞാൻ ഇവിടെ ഇല്ലേ. ഇനി നിന്നെ അങ്ങനെ ആരും വിഷമിപ്പിക്കില്ല. ഞാൻ ഇണ്ടാവും നിന്നോടൊപ്പം "

ഞാൻ അവളുടെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു.അമ്മു എന്നെ നോക്കി സന്തോഷം കൊണ്ട് കണ്ണുകൾ നിറച്ച് ചിരിച്ചു.

"നേരം കുറേ ആയി വന്നേ നമ്മുക്ക് ഭക്ഷണം കഴിക്കാം "

ഞാൻ അമ്മുവിനെ എഴുന്നേൽപ്പിക്കാൻ നോക്കി.

"വേണ്ട.എനിക്ക് വിശപ്പില്ല. ഉണ്ണിയേട്ടൻ പോയി കഴിച്ചോ "

"വന്നേ അമ്മു.ഭക്ഷണം കഴിച്ചാൽ അല്ലേ ക്ഷിണം മാറൂ "

ഞാൻ അമ്മുവിനെ ഭക്ഷണം കഴിപ്പിക്കാനായി അനുനയിപ്പിച്ച് നോക്കി.

"ഉണ്ണിയേട്ടൻ പൊക്കോ. എനിക്ക് വേണ്ടാ. ഉണ്ണിയേട്ടൻ കഴിച്ചോ"

"നീ കഴിക്കില്ലെങ്കിൽ എനിക്കും വേണ്ട "

ഞാനും വാശിയിൽ അങ്ങനെ പറഞ്ഞു. എന്റെ വാശി ജയിച്ചു.

"ശരി കുറച്ച് കഴിക്കാം"

അമ്മു ഭക്ഷണം കഴിക്കാൻ സമ്മതിച്ചു.അവൾ കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ

💬 Comments

View all comments