0%

Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]

Author : Ztalinn Read All Parts 999

നോക്കി.

"നീ ഇവിടെ ഇരുന്നാൽ മതി ഞാൻ ഭക്ഷണം കൊണ്ട് വരാം "

ഞാൻ അവളെ കട്ടിലിൽ ഇരുത്തി. ഒരു പ്ലേറ്റിൽ ചോറും കറിയുമായി വന്നു. ഒരു പ്ലേറ്റ് മാത്രം കണ്ടതുകൊണ്ട് അമ്മു എന്നെ നോക്കി.

"ഇത് എന്താ ഒരു പ്ലേറ്റ് ഉണ്ണിയേട്ടൻ കഴിക്കുന്നില്ലേ"

"നീ ഇപ്പോ കഴിക്ക്. എന്നിട്ട് ഞാൻ കഴിക്കാം "

അമ്മു എന്റെ കൈയിൽ നിന്ന് പ്ലേറ്റ് വാങ്ങാൻ നോക്കി. ഞാൻ അവളെ തടഞ്ഞു.

"ഞാൻ വാരി തരാം എന്റെ വാവക്ക് "

"വാവയോ. അത്‌ എപ്പോൾ "

ഞാൻ അങ്ങനെ വിളിച്ചതിന്റെ അതിശയോക്തിയിൽ അമ്മു ചോദിച്ചു.

"അതേ. നീ എന്റെ വാവയാ. കേരളത്തിലെ മിക്ക ആണ്പിള്ളേരും അവരുടെ കാമുകിനേം ഭാര്യെയും വിളിക്കുന്ന പേരാ വാവന്ന് "

"അയ്യേ.... എന്നെ അങ്ങനെ വിളിക്കേണ്ട"

"ഞാൻ വിളിക്കും നിന്നെ വാവേന്ന് "

"എന്നെ അങ്ങനെ വിളിക്കേണ്ട എന്നെ അമ്മുന്ന് വിളിച്ചാൽ മതി. അതാ എനിക്ക് ഇഷ്ടം "

ഞാൻ വാവ എന്ന് വിളിച്ചതിന്റെ നിരസം കൊണ്ട് അവൾ പറഞ്ഞു.

"ഞാൻ നിന്നെ എനിക്ക് ഇഷ്ടമുള്ളത് വിളിക്കും. നീ ഇപ്പോ ചോറ് കഴിക്കാൻ നോക്കിയേ "

ഞാൻ ഒരു ഉരുള്ള ചോറ് ഉരുട്ടി അവളുടെ വായിൽ വെച്ചു കൊടുത്തു. അമ്മു അത് കഴിച്ചു. ഞാൻ രണ്ടാമതും ഉരുള്ള കൊടുക്കുമ്പോൾ അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. ഞാൻ അത്‌ കണ്ടു.

"അമ്മു. ഇനി ഇതും പറഞ്ഞ് കരയാൻ നിൽക്കരുതുട്ടോ. എനിക്ക് ദേക്ഷ്യം വരും"

"സന്തോഷം കൊണ്ടാ ഉണ്ണിയേട്ടാ. എന്റെ കണ്ണ് നിറഞ്ഞത്"

"നീ ഇനി സന്തോഷം കൊണ്ട് കരയാൻ

💬 Comments

View all comments