Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]
നിൽക്കേണ്ട. വെറുതെ മൂഡ് നശിപ്പിക്കാനായിട്ട് "
"മൂഡോ? എന്ത് മൂഡ്!"
"അത് ഞാൻ ഒരു ഓളത്തിന് പറഞ്ഞതാ. നീ ഭക്ഷണം കഴിക്കുന്നതിൽ നിന്ന് ശ്രെദ്ധ മാറാതിരിക്കാൻ "
"ഉമ്മ് "
ഞാൻ ഭക്ഷണം കഴിപ്പിക്കൽ തുടർന്നു.അമ്മു എന്നിൽ നിന്ന് ഉരുളകൾ വാങ്ങി കഴിക്കാൻ തുടങ്ങി.
"മതി.. മതി.. എനിക്ക് ഇത്രേം മതി "
"പകുതി പോലും ആയില്ലല്ലോ അമ്മു അപ്പോഴേക്കും വേണ്ടന്ന് പറഞ്ഞാൽ എങ്ങനെയാ അമ്മു. നീ കുറച്ചും കൂടി കഴിച്ചേ "
ഞാൻ വീണ്ടും ഭക്ഷണം കഴിപ്പിക്കാൻ ശ്രമിച്ച് നോക്കി.
"മതി ഉണ്ണിയേട്ടാ... എനിക്ക് വിശപ്പില്ല. ഇപ്പോ തന്നെ വയറ് നിറഞ്ഞു"
"എന്നാലും കുറച്ച് കഴിക്ക്"
"മതി എനിക്ക് വേണ്ടാ ഇനി ഉണ്ണിയേട്ടൻ കഴിക്ക് "
അമ്മു എന്റെ കൈയിൽ നിന്ന് പ്ലേറ്റ് വാങ്ങി. എനിക്ക് ഒരു ഉരുള്ള ഉരുട്ടി തന്നു. ഞാൻ അത് വേണ്ടെന്ന് പറയാൻ പോയില്ല. അത് വാങ്ങി ഞാൻ കഴിച്ചു. അമ്മു ബാക്കിയും എന്നെ ഊട്ടി കൊണ്ടിരുന്നു. ഇടക്ക് ഞാനും അവൾക്ക് വാരിയും കൊടുത്തു.
ഞങ്ങളുടെ ഭക്ഷണം കഴിക്കലും കഴിപ്പിക്കലും കഴിഞ്ഞ് ഞങ്ങൾ വായും കൈയും കഴുകി.അതും ഇത് പോലെ പരസ്പരം ചെയ്യിപ്പിക്കല്ലായിരുന്നു.
ഞാൻ അമ്മുവിന് കഴിക്കാനുള്ള ഗുളികയും വെള്ളവും ഒപ്പം ചൂട് പിടിക്കാനുള്ള തെർമ്മൽ ബാഗുമായി വന്നു. അമ്മുവിനെ ഗുളിക കഴിപ്പിച്ച് അവളുടെ വയറ്റിൽ ബാഗ് വെച്ച് ചൂട് പിടിപ്പിച്ച് ഞാൻ അവൾക്കരകിൽ കിടന്നു.
അമ്മുവിന്റെ ആർത്തവ ദിവസങ്ങളിൽ ഞാൻ അവളെ കൂടെ ചേർത്ത് പിടിച്ചും ശ്രസുഷിച്ചും പരിപാലിച്ചു.ആ ദിവസങ്ങൾക്ക് ശേഷമുള്ള പ്രഭാതം. അമ്മു എന്നെ കുലുക്കി വിളിക്കുന്നത് കെട്ടാണ്
💬 Comments
View all comments