0%

Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]

Author : Ztalinn Read All Parts 1K

കണ്ട് പലരും നോക്കുന്നുണ്ടായിരുന്നു. എന്നെ ഇങ്ങനെ കണ്ടതിലായിരുന്നു അവർക്ക് അതിശയം.അമ്മു വഴിയിൽ കണ്ടവരോടൊക്കെ വിശേഷങ്ങൾ പറഞ്ഞു നടന്നു.

ഞാനും അമ്മുവും അമ്പലത്തിൽ എത്തി. ഞാൻ അമ്മുവിനോടൊപ്പം ഷർട്ടൂരി അമ്പലത്തിലേക്ക് പ്രവേശിച്ചു. എന്നെ ഇവിടെ കണ്ടതിൽ വിശ്വാസം ആവാതെ എല്ലാവരും നോക്കുന്നുണ്ടായിരുന്നു. ഓർമ്മ പോയാൽ ഒരാൾ ഇത്രേക്ക് നന്നാവുമോ എന്നായിരുന്നു അവരുടെ ചിന്ത.

ഞാൻ അതൊന്നും കാര്യമാക്കിയില്ല. ഞാൻ കുറച്ചൊരു  നിരീശ്വര വാദി ആയിരുന്നു. ആഗ്രഹിച്ചോതോന്നും കിട്ടാതായപ്പോൾ അങ്ങനെ ആയതാ. അമ്മുവിനെ വിഷമ്മിപ്പിക്കേണ്ടല്ലോ എന്ന് കരുതി അവളോടൊപ്പം പോയതാണ്.

അമ്മു കണ്ണും അടച്ച് നിന്ന് അവിടെ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ഞാനും അവിടെ പ്രാർത്ഥിച്ചു.

"എന്നെ ഈ ജീവിതത്തിൽ നിന്ന് തിരിച്ച് വിളിക്കല്ലേ. എനിക്ക് എന്റെ പഴയ ജീവിതം വേണ്ടാ ഇത് മതി.അമ്മു എന്നും എന്നോടൊപ്പം ഉണ്ടാവണമേ എന്റെ ഭാര്യയായി "

എന്റെ പ്രാർത്ഥന കഴിഞ്ഞിട്ടും അമ്മുവിന്റെ പ്രാർത്ഥന കഴിഞ്ഞിരുന്നില്ല. അവൾ കണടച്ച് ശക്തമായ പ്രാർത്ഥനയിലായിരുന്നു. കണ്ണ് തുറന്ന് അവൾ നടത്തിയ വഴിപാടിന്റെ പ്രസാദം വാങ്ങി. എന്നെ തൊടിച്ചു ഒപ്പം അവളും.

അമ്പലത്തിൽ നിന്ന് ഞങ്ങൾ പുറത്തേക്ക് കടന്നു.

"അമ്മു നീ എന്താ ഇത്രയ്ക്കും പ്രാർത്ഥിച്ചേ "

ഞാൻ അമ്മുവിനോട് ചോദിച്ചു.

"പ്രാർത്ഥിച്ചതൊന്നും പുറത്ത് പറയാൻ പാടില്ല. അതിന്റെ ഫലം കിട്ടില്ല "

"എനിക്കറിയാം നീ എന്താ പ്രാർത്ഥിച്ചെന്ന്. എനിക്ക് വേണ്ടി അല്ലേ "

"ഹും "

അവൾ ഒന്ന് മൂളി.

ഞങ്ങൾ അമ്പലത്തിൽ നിന്ന് കടന്നതും ഒരു ബൈക്ക് വന്ന് ഞങ്ങളുടെ മുന്നിൽ നിന്നു. അതിൽ നിന്ന് രണ്ട് ആളുകൾ ഇറങ്ങി വന്നു.ഞങ്ങൾ അത്‌ കാര്യമാക്കാതെ മൂഞ്ഞൊട്ട് നടന്നു.

"നില്ലെടാ

💬 Comments

View all comments