Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]
വിഷ്ണു. നിനക്ക് എവിടേക്ക് പോവാനാ ഇത്ര ദൃതി "
അതിലൊരുവൻ എന്നെ തടഞ്ഞു.
"ക്ഷമിക്കണം എനിക്ക് പഴയതൊന്നും ഓർമ്മ ഇല്ല.ആരാ എനിക്ക് മനസ്സിലായില്ല"
ഞാൻ അവരെ മനസ്സിലാവാത്തതിഞ്ഞാൽ പറഞ്ഞു. അമ്മുവിനോട് അറിയോ എന്ന രീതിയിൽ നോക്കിയപ്പോൾ അറിയില്ലെന്ന് അവൾ കൈ മലർത്തി കാട്ടി.
"നിന്റെ ഓർമ്മ പോയെന്നൊക്കെ എനിക്ക് അറിയാം. അതോണ്ട് തന്നെയാ ഞങ്ങൾ വന്നേ. നമ്മൾ തമ്മിൽ ഒരു ചെറിയ കണക്ക് ഉണ്ട്. നീ എന്റെ നാട്ടിൽ വന്ന് എന്നെ തല്ലി. പകരം എനിക്ക് നിന്റെ നാട്ടിൽ ഇപ്പോ നിന്റെ ഭാര്യയുടെ മുന്നിലിട്ട് തല്ലണം "
അവൻ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ഞെട്ടി. എനിക്ക് ഈ ജീവിതം മതി എന്ന് പ്രാർത്ഥിച്ചപ്പോൾ ഇങ്ങനെ ഒരു പണി കിട്ടുമെന്ന് കരുതിയില്ല. അവനെ പോലെ അല്ല ഞാൻ. അടി പിടിക്കൊന്നും അങ്ങനെ പോയിട്ടില്ല. സ്വയം രക്ഷക്ക് വേണ്ടി ഒന്ന് പൊരുതാം എന്ന് മാത്രേ പറ്റു. അമ്മു പ്രശ്നത്തിന് പോവണ്ട എന്ന രീതിയിൽ എന്റെ കൈയിൽ മുറുകെ പിടിച്ചു. അവൾ പേടിയോടെ എന്നെ നോക്കുനുണ്ടായിരുന്നു.
"എനിക്കിപ്പോൾ പഴയത് ഒന്നും ഓർമ്മ ഇല്ല. ഓർമ്മ വരുമ്പോൾ നമ്മുക്ക് നമ്മുടെ കണക്ക് തീർക്കാം. അന്ന് ഞാൻ നിങ്ങളുടെ അടുത്തേക്ക് വരാം. പ്ലീസ് ഇപ്പോൾ ഞാൻ പൊക്കോട്ടെ "
ഞാൻ അവരെ ഒഴിവാക്കാൻ എന്നോണം പറഞ്ഞു. അവിടെന്ന് അമ്മുവിന്റെ കൈയും പിടിച്ച് ഞാൻ നടക്കാൻ നോക്കി.
"അത് വരെ ഞങ്ങൾക്ക് കാക്കാൻ പറ്റില്ലെടാ "
ഇതും പറഞ്ഞ് അവൻ ഒറ്റ ഇടിയായിരുന്നു. മാറാനുള്ള സമയം പോലും കിട്ടിയില്ല കൃത്യം എന്റെ നെറ്റിയിൽ തന്നെ
💬 Comments
View all comments