0%

Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]

Author : Ztalinn Read All Parts 1K

കിട്ടി. നല്ല പവർ ഇടി ആയിരുന്നു. എന്റെ തല കറങ്ങണ പോലെ. പിന്നെ അധികം സമയം ഒന്നും വേണ്ടി വന്നില്ല ചറ പറാന്ന് അവരുടെ മുഷ്ടി എന്റെ ദേഹത്ത് പതിച്ചു. ആദ്യത്തെ ഇടിയിൽ തന്നെ എന്റെ ഏകദേശം ബോധം പോയിരുന്നു. പിന്നെ എല്ലാം അവ്യക്തമായിരുന്നു. ഇടക്ക് എപ്പോളോ ഞാൻ വീണ് പോയി. അപ്പോൾ അവര് ഇടി നിർത്തി പിന്നെ ചവിട്ടായിരുന്നു. അവരെന്നെ അവിടെയിട്ട് ചവിട്ടി കൂട്ടി. അമ്മു എന്തൊക്കെയോ പറഞ്ഞ് അവരുടെ കാല് പിടിച്ച് കരയുന്നുണ്ടായിരുന്നു. എല്ലാം എനിക്ക് ഒരു അവ്യക്തമായിരുന്നു.

അമ്മുവിന്റെ കരച്ചിൽ കണ്ടാണ് ഞാൻ എഴുന്നേൽക്കുന്നത്. ഞാൻ തിരിച്ച് അടിക്കാത്തതിഞ്ഞാലോ അമ്മുവിന്റെ കരച്ചിൽ കാരണമോ അവർ അടി നിർത്തി പോയിരുന്നു. അപ്പോഴേക്കും ഞാൻ വെട്ടിയിട്ട വാഴ തണ്ട് പോലെ ആയിരുന്നു. എനിക്ക് ചുറ്റും കാഴ്ച കാണാനായി ആളുകൾ കൂടിയിരുന്നു. ഞാൻ അമ്മുവിന്റെ കൈയും പിടിച്ച് എഴുന്നേറ്റു. അഴിഞ്ഞു പോവാറായ മുണ്ട് ശരിക്കും ഉടുത്ത് ഞാൻ അമ്മുവിനെ കൂട്ടി അവിടെന്ന് നടന്നു.

അമ്മു നന്നായി പേടിച്ചിരുന്നു. എനിക്ക് തല്ല് കിട്ടിയതിനാൽ അവൾ കരയുന്നുണ്ടായിരുന്നു.

"അമ്മു നിനക്ക് വല്ലതും പറ്റിയോ. നിന്നെ അവര് ഉപദ്രവിച്ചോ "

അവൾക്ക് വല്ലതും പറ്റിയൊന്ന് അറിയാനായി ഞാൻ ചോദിച്ചു.

"എനിക്ക് ഒന്നും പറ്റിയിട്ടില്ല. ഉണ്ണിയേട്ടാ വേദനയുണ്ടോ നമ്മുക്ക് ആശുപത്രിയിലേക്ക് പോവാം "

"എനിക്ക് ഒരു കുഴപ്പമില്ലെടി. അങ്ങനെ വേദന ഒന്നും ഇല്ല. നിനക്ക് എന്നെ തല്ലിയവരെ അറിയോ "

"എന്തിനാ അവരെ തിരിച്ച് തല്ലാൻ പോവാനാണോ "

അമ്മു ദേക്ഷ്യത്തോടെ പറഞ്ഞു.

"അല്ല അത്‌ ആരാന്ന് അറിയാനാണ് "

"കഴിഞ്ഞത് കഴിഞ്ഞു.

💬 Comments

View all comments