0%

Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]

Author : Ztalinn Read All Parts 1K

എവിടേക്ക് പോയാവോ.

ഞാൻ വീടിന്റെ പിന്നിലൊക്കെ നോക്കാൻ തുടങ്ങി. പിൻ വാതിൽ പുറത്ത് നിന്ന് പൂട്ടിയിരുന്നു. അപ്പോ അമ്മു ഇവിടെയുണ്ടെന്ന് സാരം. ഞാൻ അവിടെ അമ്മുവിനെ നോക്കാൻ തുടങ്ങി.കുളത്തിൽ നിന്ന് അല്ലക്കുന്ന ശബ്ദം അകലെന്ന് കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു. അമ്മു അപ്പോൾ അവിടെ കാണുമെന്ന് ഞാൻ മനസ്സിലാക്കി.

ഞാൻ കുള കരയിലേക്ക് ചെന്നപ്പോൾ അമ്മു അവിടെ തുണി അലക്കുന്നു. ഞാൻ കുളപ്പുരയുടെ വാതിൽ തുറന്ന് പടി ഇറങ്ങി താഴേക്ക് നടന്നു. ശബ്ദം കേട്ട് അമ്മു ഇങ്ങോട്ട് നോക്കി. ഞാൻ താടിയും മുടിയും വെട്ടി ഒതുക്കി വരുന്നത് കണ്ടപ്പോൾ അമ്മുവിന് സന്തോഷമായി.

"ഹായ്.. ഉണ്ണിയേട്ടനെ കാണാൻ എന്ത് ഭംഗിയാ ഇപ്പോൾ. എന്നും ഇങ്ങനെ നടന്നാൽ മതിട്ടോ "

ഞാൻ അമ്മുവിനെ നോക്കി ഒന്ന് ചിരിച്ചു. അവളുടെ മുന്നിൽ ഒരു പടവിൽ ഞാൻ പോയി ഇരുന്നു.

"നീ ഇവിടെ ഇരുന്ന് തുണി അലക്കാണോ ഞാൻ നിന്നെ നോക്കി മുൻപിൽ ബെല്ലടിക്കാ "

"ഉണ്ണിയേട്ടൻ വന്നിട്ട് കുറേ നേരമായോ? ഈ നേരത്ത് വരാറില്ലല്ലോ?"

"നീ ഇവിടെ ഒറ്റക്ക് അല്ലേ അതോണ്ട് നേരത്തെ വന്നു "

"ഹും "

അമ്മു ഒന്ന് പുഞ്ചിരിച്ചു.

"നീ എന്താ ഇവിടെ ഇരുന്ന് തുണി അലക്കുന്നത് അകത്ത് വാഷിംഗ്‌ മെഷിൻ ഇല്ലേ. അതിൽ അലക്കിയാൽ പോരേ "

"ഇത് അധികമൊന്നുമില്ല. ഇവിടെ അലക്കി കുളിക്കാം എന്ന് കരുതി "

"നീ എന്തിനാ ഇത്ര കഷ്ടപ്പെടുന്നേ. അച്ഛന്റെൽ ഇഷ്ടംപോലെ കാശുണ്ടാലോ. ഒരു ജോലിക്കാരിയെ നിർത്താൻ പറഞ്ഞൂടെ?"

"ഒരു ചേച്ചി ഇണ്ടായിരുന്നു. അവരെ പറഞ്ഞു വിട്ടു "

"അത്‌ എന്താ?"

"ഉണ്ണിയേട്ടന്റെ

💬 Comments

View all comments