0%

Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]

Author : Ztalinn Read All Parts 1.1K

സന്തോഷിച്ചും ആ ദിവസങ്ങൾ കടന്ന് പോയി. ഞാൻ അവളാഗ്രഹിച്ച ഭർത്താവായി മാറി.

ഞങ്ങൾ ഹണി മൂണിനായി ഊട്ടിയിൽ പോയി. അവിടെ ഞങ്ങൾ അടിച്ചു പൊളിച്ചു. പല കാഴ്ചകൾ കണ്ടും അവിടത്തെ തണുപ്പിൽ ഞങ്ങളുടെ ശരീരങ്ങൾ ചൂട് പകർന്നും ഞങ്ങൾ കഴിഞ്ഞു.ഞങ്ങൾ വല്ലാത്തൊരു ഉത്സാഹത്തിലായിരുന്നു. ഇന്ന് ഇപ്പോൾ ഈ ജീവിതം കിട്ടിയതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു. എന്റെ പഴയ ജീവിതത്തെ ഞാൻ മറന്ന് തുടങ്ങി.

ഊട്ടിയിൽ നിന്ന് ഞങ്ങൾ മടങ്ങി. ഞങ്ങളുടെ കാറിൽ തന്നെ ആയിരുന്നു യാത്ര. ഞാൻ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്. എനിക്ക് അരികിലായി അമ്മു ഇരിക്കുന്നുണ്ടായിരുന്നു. കാർ ഓടിച്ച് പോയി കൊണ്ടിരുന്നപ്പോൾ എന്റെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ. എന്റെ കൈകൾ തളരുന്നു. എനിക്ക് എന്താ സംഭവിക്കുന്നത് എന്ന് അറിയുന്നില്ല. കാറിലുള്ള എന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഒരു ഹൈ റേഞ്ച് മേഖലയിലൂടെ ആയിരുന്നു വണ്ടി പോയി കൊണ്ടിരുന്നത്. ഒരു വശം കൊക്കയായിരുന്നു. വണ്ടിയിൽ മേലുള്ള എന്റെ നിയന്ത്രണം പൂർണമായി നഷ്ടപ്പെട്ടു. വണ്ടി കൊക്കയിലേക്ക് മറിഞ്ഞു. എന്റെ ബോധം മറിഞ്ഞു. അവസാനമായി കാതിൽ മുഴങ്ങിയത്

"ഉണ്ണിയേട്ടാ...."എന്നാ അമ്മുവിന്റെ നിലവിളി ആയിരുന്നു.

"അമ്മു ......"

ഞാൻ അലറി കൊണ്ട് എഴുന്നേറ്റു. ഇപ്പോൾ ഞാൻ കിടക്കുന്നത് ഒരു ആശുപത്രിയിൽ ആണ്. എന്റെ അലർച്ച കേട്ട് ഡോക്ടറും നഴ്സുമാരും ഓടി വന്നു.

"അമ്മു.. അമ്മു.. എവിടെ.."

ഞാൻ അമ്മുവിനെ നോക്കി ചുറ്റും പരതി. അമ്മുവിനെ ഞാൻ അവിടെയൊന്നും കണ്ടില്ല. ഞാൻ ഡോക്ടരോടും നഴ്സിനോടും അമ്മുവിനെ കുറിച്ച് തിരക്കി. അവർ എന്നെ സമാധാനപെടുത്താൻ നോക്കി. ഒടുവിൽ എന്നെ സമാധാന പെടുത്തി അടക്കി കിടത്തുവാൻ

💬 Comments

View all comments