0%

Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]

Author : Ztalinn Read All Parts 1.1K

എന്റെ അമ്മ വന്നു. ഞാൻ അമ്മയെ കണ്ട് ഞെട്ടി അത്‌ എന്റെ സ്വന്തം അമ്മയായിരുന്നു. ഞാൻ എന്റെ ശരീരത്തിൽ നോക്കി അത്‌ എന്റെ സ്വന്തം ശരീരമായിരുന്നു. എനിക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവുന്നില്ല. അപ്പോൾ ഞാൻ ഇത്രയും നാൾ കണ്ടത് സ്വപ്നമായിരുന്നോ. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഞാൻ സത്യം ഉൾക്കൊളനാവാത്തൊരു ഷോക്കിൽ ആയിരുന്നു. എന്റെ തല കറങ്ങുന്നത് പോലെ ഞാൻ ആ കിടക്കയിലേക്ക് വീണു.

ഒന്ന് രണ്ട് മാസങ്ങൾക്ക് ശേഷം.

ഞാൻ ഇന്ന് ആ അത്ഭുതകരമായ പേടി സ്വപ്നത്തിൽ നിന്ന് മുക്തനായി. യഥാർത്ഥ ജീവിതത്തിലേക്ക് മടങ്ങി എത്തി.അതിനെ സ്വപ്നം എന്ന് വിളിക്കണമോ എന്ന് പോലും എനിക്ക് അറിയില്ല.എന്നാലും കണ്ട കാഴ്ചകൾ ഒരിക്കലും ഞാൻ മറന്നില്ല. അത്രമേൽ ഞാൻ അമ്മുവിനെ ഇഷ്ട പെട്ടിരുന്നു. അവൾ ഇന്നും ഒരു ഓർമ്മ എന്നോണം എന്നിലുണ്ട്. കണ്ട സ്വപ്നത്തിലെ അല്ലെങ്കിൽ ആ ജീവിതത്തിലെ കാര്യങ്ങൾ ഉൾക്കൊണ്ട് ഞാൻ  ചെറുതാണെങ്കിലും ഒരു ജോലിയിൽ പ്രവേശിച്ചു. ദുരഭിമാനം വെടിഞ്ഞ് ഞാൻ ആ ജോലി ചെയ്യുന്നു. വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ അവരെ സഹായിച്ചും ഞാൻ ജീവിക്കുന്നു. അവർക്കൊരു നല്ല മകനാവാനുള്ള പരിശ്രമത്തിൽ ആണ് ഞാൻ. എല്ലാത്തിനും ആ വിഷ്ണുവിന് നന്ദി.

നന്ദി?

💬 Comments

View all comments