Chapter Title : അതീവം [Ajitha]
മാരി അങ്ങോട്ടേക്ക് വന്നു.
അവന്റെ കൈയ്യിൽ ഒരു ഗ്ലാസ് നാരങ്ങ വെള്ളവും ഉണ്ടായിരുന്നു. അത് അവൾക്ക് കൊടുത്തു.
“ ഒരുപാട് നാളായല്ലേ ചേച്ചി കണ്ടിട്ട് “
“ അതേടാ “
“ സുഖമാണോ ചേച്ചി “
“ ഉം, സുഖം തന്നെടാ “
“ ആ കണക്ക് എഴുതിയ ബുക്ക് അവിടെ ഇരിപ്പോണ്ട് നോക്കിക്കോ “
“ ചേച്ചി ഇന്ന് പോകുന്നുണ്ടോ “
“ ആ പോണം “
“ അയ്യോ ഇന്ന് പോകേണ്ട “
“ ഞാൻ നോക്കട്ടെ “
“ ഉം, അവിടെ കുറെ പണിയുണ്ട്, ഞാൻ പിന്നെ വരാം”
അവൻ അവിടെ ജോലിക്കാരുടെ കൂടെ പോയിട്ട് ഉച്ചക്ക് തിരികെ വന്നു അവൾക്ക് ആഹാരം കൊണ്ടു കൊടുത്തു. പിന്നെയും പോയി വൈകുന്നേരം അവൻ അവളിടെ അടുത്തേക്ക് വന്നു.
“ ഡാ ഞാനിവിടെ ഒന്നും നേരത്തെ വന്നിട്ടില്ല “
“ ആദ്യമായാണോ “
“ ഉം, നമുക്കൊന്ന് ചുറ്റി കറങ്ങിയാലോ “
“ ശെരി, പോകാം “
അവൾ അവന്റെ കൂടെ നടക്കാൻ തുടങ്ങി. സമയം വൈകുന്നേരം 6 മണിയായി. നല്ല തണുത്ത കാലാവസ്ഥ അവൻ എസ്റ്റേറ്റിലെ ഓരോന്നും അവൾക്ക് വിശദമാക്കി കൊടുത്തു. അപ്പോഴാണ് ഇടിഞ്ഞു പൊളിഞ്ഞു ഒരു വീട് പോലുള്ള ഒറ്റ മുറി കണ്ടു.
അതുകണ്ട നിർമല ചോദിച്ചു
“ ഡാ അതെന്താ അങ്ങനെ”
“ ആ അതോ പണ്ട് ഓഫീസ്സായി ഉപയോഗിച്ചതാണ് ഇത്. ഒരിക്കൽ ഒരു മഴ സമയത്ത് അത് ഇടിഞ്ഞു വീണതാണ്, രണ്ടുപ്രാവശ്യം ഇത് നേരെ ആക്കിയപ്പോളും അത് ഇടിഞ്ഞു തന്നെ
💬 Comments
View all comments